തലശ്ശേരി വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ തലശ്ശേരി യൂനിറ്റ് കപ്പ് ഉയര്‍ത്തി. കൂത്തുപറമ്പ് യൂനിറ്റ് റണ്ണേഴ്‌സായി. പ്രൊഫഷണൽ ജോലികൾക്ക് താൽകാലിക ഇടവേള നൽകിയാണ് ഓരോ താരങ്ങളും മാറ്റുരച്ചത്.
പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് ട്രോഫികള്‍ സമ്മാനിച്ചു. കെ.സി. ജെ.എസ്.ഒ. ജില്ല പ്രസിഡൻ്റ് പി. ഷിനോബ് കുമാര്‍, സെക്രട്ടറി കെ.വി. കമറുദ്ദീന്‍, പി.പി. മനോഹരന്‍, കെ.പി. രാജേഷ്, മുഹമ്മദ് യസീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
November 04, 2025 6:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ജുഡീഷ്യൽ സ്റ്റാഫ് സെവൻസ് ഫുട്ബോൾ; വാശിയേറിയ പോരാട്ടത്തിനൊടുവിൽ കപ്പടിച്ച് തലശ്ശേരി
