TRENDING:

വിസ്മയ കാഴ്ചയായ മാഹി പള്ളിയിലെ ഘടികാരം... സംരക്ഷണത്തിനായി ഒരു കാവല്‍ക്കാരനും

Last Updated:

വടക്കന്‍ കേരളത്തിലെ ഏക ബസിലിക്ക. മാഹി പള്ളിയോടൊപ്പം തന്നെ ചരിത്രത്തില്‍ ഇടം പിടിച്ച പള്ളി ഘടികാരം. 170 വര്‍ഷത്തിൻ്റെ പാരമ്പര്യമുള്ള ഘടികാരത്തിൻ്റെ കാവല്‍ക്കാരനും പറയാൻ ഏറെയുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാഹി ബസിലിക്കയില്‍ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാള്‍ ആഘോഷത്തിലാണ് മയ്യഴി ജനത. ദക്ഷിണഭാരതത്തിലെ പ്രഥമ തീര്‍ഥാടന കേന്ദ്രമായ മാഹി പള്ളി ചരിത്രതോടൊപ്പം സഞ്ചരിക്കുമ്പോള്‍, പള്ളി മാത്രമല്ല, പള്ളിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ ഘടികാരവും വിസ്മയ കാഴ്ചയാണ്. 1736 ല്‍ സ്ഥാപിതമായ മാഹിയിലെ ദേവാലയത്തില്‍ 1855 ല്‍ സ്ഥാപിതമായതാണ് ഈ ഘടികാരം. 170 വര്‍ഷങ്ങള്‍ക്കിപ്പുറവും സമയത്തിലും കൃത്യതയിലും ഒരു കണിക പോലും മാറ്റം വരാതെ ഘടികാരത്തെ സംരക്ഷിക്കുന്ന ഒരു കാവല്‍ക്കാരനുണ്ടിവിടെ. മെക്കാനിക്കും സ്വര്‍ണപണിക്കാരനുമായ ഈസ്റ്റ് പള്ളൂര്‍ സ്വദേശി ഭവിശാലയത്തില്‍ എ ഇ ബാലകൃഷ്ണന്‍.
advertisement

മെക്കാനിക്കല്‍ വിഭാഗത്തിൻ്റെ കോളിഫിക്കേഷന്‍ ഒന്നും കൂട്ടിനില്ലെങ്കിലും ഘടികാരത്തിൻ്റെ ഓരോ പ്രവര്‍ത്തനവും ബാലകൃഷ്ണന് മനപാഠമാണ്. മാതാവിൻ്റെ ഘടികാര സൂക്ഷിപ്പുകാരൻ എന്ന പദവി ഒരു നിയോഗം പോലെ ബാലകൃഷ്ണനെ തേടിയെത്തിയതാണ്. 40 വര്‍ഷത്തോളം ഘടികാരത്തിൻ്റെ സൂക്ഷിപ്പുകാരൻ ബാലകൃഷ്ണൻ്റെ അച്ഛന്‍ ചന്തുവായിരുന്നു. പിതാവിൻ്റെ മരണ ശേഷം ബാലകൃഷ്ണന്‍ ഘടികാരത്തിൻ്റെ കാവല്‍ക്കാരനും സൂക്ഷിപ്പുകാരനുമായി. ഗ്രാവിറ്റി ഫോഴ്സ് ഉപയോഗിച്ചാണ് ഘടികാരത്തിൻ്റെ പ്രവര്‍ത്തനം. ആഴ്ചയില്‍ ഒരു ദിവസം ഘടികാരം ബൈന്‍ഡ് ചെയ്യണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2009 മുതല്‍ ഈ പ്രവര്‍ത്തി മുടക്കമില്ലാതെ ബാലകൃഷ്ണന്‍ തുടരുന്നു. തെയ്മാനം സംഭവിക്കുന്ന ഉപകരണങ്ങള്‍ പകരം വാങ്ങാന്‍ കിട്ടാത്തതിനാല്‍ ബാലകൃഷ്ണന്‍ തന്നെ രൂപകല്‍പന ചെയ്തെടുക്കും. 3 മാസം മുന്‍പാണ് യന്ത്രം അഴിച്ച് പുനര്‍നിര്‍മ്മിച്ചത്. 2018 ലാണ് ഇതിന് മുന്‍പ് യന്ത്രം പൂര്‍ണമായി അഴിച്ച് പുനര്‍നിര്‍മ്മിച്ചത്. പള്ളിയില്‍ നിന്ന് നിശ്ചിത വേതനം ബാലകൃഷ്ണന് ലഭിക്കാറുണ്ട്. മയ്യഴി മാതാവിൻ്റെ ഘടികാര സൂക്ഷിപ്പുകാരൻ എന്ന പദ്ധവി തനിക്ക് ലഭിച്ചത് ഭാഗ്യമായിട്ടാണ് ഇദ്ദേഹം കാണുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
വിസ്മയ കാഴ്ചയായ മാഹി പള്ളിയിലെ ഘടികാരം... സംരക്ഷണത്തിനായി ഒരു കാവല്‍ക്കാരനും
Open in App
Home
Video
Impact Shorts
Web Stories