മാപ്പിളത്തെയ്യങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോലങ്ങള്‍ മരക്കലത്തമ്മ എന്ന ദേവതാസങ്കല്പത്തിൻ്റെ കൂടെയിറങ്ങുന്ന തെയ്യക്കോലങ്ങളാണ്. മിക്ക ക്ഷേത്രങ്ങളിലും മരക്കലത്തമ്മ എന്ന ഭഗവതി തെയ്യത്തോടൊപ്പമാണ് ഇത്തരം തെയ്യങ്ങള്‍ കെട്ടിയാടാറുള്ളത്. ചിറക്കുറ്റി പുതിയകാവ് ഉള്‍പ്പെടെ അത്യപൂര്‍വം ക്ഷേത്രാങ്കണങ്ങളിലാണ് ഇവകെട്ടിയാടുന്നത്.
കടല്‍വഴി എത്തിയെന്ന് വിശ്വസിക്കുന്ന മരക്കലത്തമ്മയുടെ സഹായിയായി എത്തിയതാണ് ഇസ്ലാം മത വിശ്വാസിയെന്ന് കരുതപ്പെടുന്ന ബപ്പിരിയനും അകമ്പടിക്കാരും. ബപ്പിരിയന്‍ തെയ്യത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. അതിലൊന്ന് മാത്രമാണ് മരക്കലത്ത ദേവതമാരുമായി ബന്ധപ്പെട്ടത്. ഇതിൻ്റെ ഭാഗമായാണ് ആര്യപ്പൂങ്കന്നി തെയ്യക്കോലത്തിന് മുന്നോടിയായും വലിയതമ്പുരാട്ടി തെയ്യത്തിന് ശേഷവും ബപ്പിരിയനും പൊറാട്ടുകളും കെട്ടിയാടുന്നത്.
advertisement
ഹാസ്യംനിറഞ്ഞ സംസാരത്തിലൂടെ പൊറാട്ട്, കുസൃതികള്‍ കാണിക്കുന്നത് കാണാന്‍ നിരവധി വിശ്വാസികള്‍ ക്ഷേത്രാങ്കണത്തില്‍ എത്തി. പുതു തലമുറയ്ക്ക് ചിന്തകള്‍ പകര്‍ന്ന ബപ്പിരിയന്‍ തെയ്യവും മാപ്പിള പൊറാട്ടുകളും ഇനി അടുത്ത വര്‍ഷവും കെട്ടിയാടും.
