ഹൈദര്‍ അലി, ടിപ്പു സുല്‍ത്താന്‍, ബീജാപൂര്‍ സുല്‍ത്താന്‍, ഡച്ചുകാര്‍, ബ്രിട്ടീഷുകാര്‍ തുടങ്ങിയ നിരവധി ഭരണകൂടങ്ങളോട് നടത്തിയ കത്തുകള്‍, പഴയ ഖുര്‍ആന്‍, ഖുര്‍ആന്‍ കൈയെഴുത്തുപ്രതികള്‍, വൈവിധ്യമാര്‍ന്ന പത്തായങ്ങളും ഫര്‍ണീച്ചറുകളും, ആദ്യ കാല ടെലഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍, വാളുകളും വിവിധ യുദ്ധോപകരണങ്ങളും, സ്പടികത്തിലും ലോഹങ്ങള്‍ കൊണ്ടുമുള്ള പാത്രങ്ങള്‍ തുടങ്ങിയ ഒട്ടനവധി പൈതൃക സ്വത്തുക്കള്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ സന്ദര്‍ശിക്കുന്ന മ്യൂസിയം കൂടിയാണ് അറക്കല്‍ മ്യൂസിയം. സര്‍ക്കാര്‍ ഭാഗികമായി പുനരുദ്ധാരണം നടത്തിയെങ്കിലും അറക്കല്‍ കൊട്ടാരത്തിൻ്റെ പൂര്‍ണ്ണാവകാശം അറക്കല്‍ രാജവംശത്തിന് തന്നെയാണ്. മലബാറിൻ്റെ ചരിത്രത്തില്‍ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുള്ള ഈ കൊട്ടാരത്തില്‍ രാജ്യത്തിൻ്റെ പുരാവസ്തുഗവേഷണവിഭാഗത്തിനും അവകാശമില്ല.
advertisement
നിര്‍മ്മാണത്തിനായി ചെങ്കല്ലും മരവുമാണ് ഉപയോഗിച്ചത്. ദീര്‍ഘ ചതുരാകൃതിയിലുള്ള ഇരുനില കെട്ടിടത്തിൻ്റെ താഴത്തെ നില രാജകുടുംബത്തിൻ്റെ കാര്യാലയമായും മുകളിലത്തേത് ദര്‍ബാര്‍ ഹാളായുമാണ് ഉപയോഗിച്ചിരുന്നത്. റോസ് വുഡ് തേക്കിലാണ് ഒന്നാം നിലയിലെ തറമുഴുവനും ഒരുക്കിയിട്ടുള്ളത്. പ്രാര്‍ത്ഥനയ്ക്കുള്ള കെട്ട്, കച്ചവട സാധനങ്ങള്‍ സൂക്ഷിക്കാനും മറ്റുമുള്ള അനുബന്ധ കെട്ടിടങ്ങള്‍ എന്നിവകളാണ് പ്രധാന കെട്ടിടങ്ങള്‍.
രാജവംശത്തിൻ്റെ ചരിത്രവും ഇക്കാലം വരെയുള്ള ഭരണാധികാരികളെ സംബന്ധിച്ചുള്ള വിവരങ്ങളും രേഖപ്പെടുത്തിയ ബോര്‍ഡുകളും സ്ഥാപിച്ചതിനാല്‍ മ്യൂസിയത്തില്‍ എത്തുന്നവര്‍ക്ക് ഉപകാരപ്പെടും.