മുത്തപ്പന മഹോത്സവത്തില്‍ തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വര്‍ണപ്പകിട്ടാര്‍ന്ന കാഴ്ചവരവുകള്‍ മുത്തപ്പസന്നിധിയില്‍ പ്രവേശിച്ചു. സന്ധ്യക്ക് മുത്തപ്പൻ്റെ വെള്ളാട്ടവും, തുടര്‍ന്ന് അന്തിവേലക്ക് പറശ്ശിനി മടപ്പുര കുടുംബംഗങ്ങളും കഴകക്കാരും കുന്നുമ്മല്‍ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെട്ടു. ശേഷം പഞ്ചവാദ്യ സംഘത്തോടൊപ്പം കലശം എഴുന്നള്ളിച്ചു മടപ്പുരയില്‍ പ്രവേശിച്ചു.
ഡിസംബര്‍ 3 ന് പുലര്‍ച്ചെ പുത്തരി തിരുവപ്പന ഉത്സവത്തിൻ്റെ ഭാഗമായുള്ള ആദ്യ തിരുവപ്പന 5.30-ന് തുടങ്ങി. 3, 4 തീയതികളിൽ സന്ധ്യയ്ക്ക് വെള്ളാട്ടവും 4, 5 തീയതികളില്‍ രാവിലെ തിരുവപ്പനയും ഉണ്ടായിരിക്കും. ഡിസംബര്‍ 5 ന് വൈകുന്നേരം 3 മണി മുതല്‍ 5 മണി വരെ മാത്രമായിരിക്കും വെള്ളാട്ടം. ഡിസംബര്‍ 6 ന് കലശാട്ടത്തോടുകൂടി മഹോത്സവം കൊടിയിറങ്ങും.
advertisement
ഉത്സവത്തോടനുബന്ധിച്ച് പറശ്ശിനി മടപ്പുര മുത്തപ്പന്‍ കഥകളിയോഗം വക കേരളത്തിലെ പ്രഗത്ഭരായ കലാകാരന്മാരെ ഉള്‍പ്പെടുത്തി ഡിസംബര്‍ 5 ന് കുചേലവൃത്തം, കിരാതം, ഡിസംബര്‍ 6ന് കല്യാണ സൌഗന്ധികം എന്നീ കഥകളിയും അരങ്ങേറും. അഞ്ച് നാളത്തെ ഉത്സവരാവിൻ്റെ ആഘോഷത്തിലാണ് മടപ്പുരയും ഭക്തരും.
