വ്രതശുദ്ധിയോടെ അതിരാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തര്‍ നിര്‍മാല്യദര്‍ശനവും ഗണപതിപൂജയും ശുദ്ധീകരണകര്‍മങ്ങളും പൂര്‍ത്തിയാക്കി മണ്‍കലത്തില്‍ അരി, ശര്‍ക്കര, തേങ്ങ, നെയ് എന്നിവ ചേര്‍ത്ത് പൊങ്കാല തയ്യാറാക്കി അമ്മയ്ക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന് ദൈവകൃപയുടെ പ്രസാദമായി സ്വീകരിച്ചു. ഒന്‍പത് ദിവസത്തെ വ്രതശുദ്ധിയോടെയാണ് അമ്മമാരും യുവതികളും എത്തിയത്. ക്ഷേത്രാചാര്യന്‍ കരുമാരത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാട് പണ്ടാര അടുപ്പില്‍ അഗ്‌നിപകര്‍ന്നു. മേല്‍ശാന്തി കൃഷ്ണഭട്ട് ഭദ്രദീപം കൊളുത്തലും പൊങ്കാല അടുപ്പിലേക്ക് അഗ്‌നിപകരലും നിര്‍വഹിച്ചു.
17 വര്‍ഷമായി തുടരുന്ന പൂവത്തൂരമ്മയ്ക്ക് പൊങ്കാല സമര്‍പ്പണം, ഇന്ന് ഉത്തരമലബാറിൻ്റെ ഉത്സവമായി മാറി കഴിഞ്ഞു. പൊങ്കാലദിവസം ക്ഷേത്രത്തിലെത്തിയ മുഴുവന്‍ പേര്‍ക്കും പ്രസാദസദ്യ നല്‍കി. ക്ഷേത്രകവാടം മുതല്‍ പൂവ്വത്തൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മെഡിക്കല്‍ കോളേജ്, പോലീസ്, ഫയര്‍ ഫോഴ്‌സ്, വോളൻ്റിയര്‍മാര്‍ തുടങ്ങിയവരുടെ സേവനം ഒരുക്കിയിരുന്നു.
advertisement
