തലശ്ശേരി കടല്‍പ്പാലത്തിന് സമീപം ചാര്‍ളി ചാപ്ലിൻ്റെ ഈസി സ്ട്രീറ്റ് ചലച്ചിത്രവും പ്രദര്‍ശിപ്പിച്ചു. ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി അധ്യക്ഷനായി. തലശ്ശേരി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.സി. അബ്ദുള്‍ കിലാബ്, ജിത്തു കോളയാട്, തലശ്ശേരി ഡെസ്റ്റിനേഷന്‍ മാനേജ്‌മെൻ്റ് കൗണ്‍സില്‍ മാനേജര്‍ ജിഷ്ണു ഹരിദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫെസ്റ്റിവലിൻ്റെ പ്രചരണാര്‍ഥമുള്ള സിനിമാ താരങ്ങളുടെ കലാലയ സന്ദര്‍ശനം തുടരുകയാണ്. ലോക സിനിമയിലെ അതുല്യ സൃഷ്ടികള്‍ പൈതൃക നഗരിയില്‍ എത്തുമ്പോള്‍ അത് രണ്ട് കൈയും നീട്ടി സ്വീകരിക്കാൻ യുവതയെ ക്ഷണിക്കാന്‍ വിവിധ കലാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തുന്നത്.
advertisement
തലശ്ശേരി ലിബര്‍ട്ടി തിയേറ്റര്‍ സമുച്ചയത്തിലാണ് മേള നടക്കുക. 31 അന്താരാഷ്ട്ര സിനിമകളും 10 ഇന്ത്യന്‍ സിനിമകളും 14 മലയാള സിനിമകളുമടക്കം 55 സിനിമകള്‍ നാല് ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കും. മേളയിലേക്കുള്ള രജിസ്ട്രേഷന്‍ ഓണ്‍ലൈനിലും നേരിട്ടുമായി പുരോഗമിക്കുകയാണ്.