കാറിലെത്തിയാണ് ഇയാൾ വ്യാപാരികളെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. വ്യാപാരികൾ പരാതി നൽകിയതിനെ തുടർന്ന് തട്ടിപ്പുകാരനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. മാന്യമായ വസ്ത്രധാരണവും പെരുമാറ്റവും കണ്ടാണ് വ്യാപാരികൾ വലയിൽ വീണത്.
മത്സ്യ വ്യാപാരിയിൽ നിന്ന് രണ്ട് കിലോ അയക്കൂറ വാങ്ങിയ തട്ടിപ്പുകാരൻ ഗൂഗിൾ പേ വഴി പണം നൽകാമെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ അതിനുള്ള സംവിധാനം ഇല്ലെന്ന് വ്യാപാരി അറിയിച്ചു. തുടർന്ന് കാറിനകത്ത് ഉള്ള പേഴ്സിൽ നിന്ന് പണം എടുത്തു തരാമെന്ന് പറഞ്ഞ് ഇയാൾ മുങ്ങുകയായിരുന്നു.
advertisement
കാറിൽ നിന്നും പണം എടുക്കാൻ പോയ വ്യക്തിയെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെയാണ് മത്സ്യ വ്യാപാരി അന്വേഷണം നടത്തിയത്. അപ്പോഴാണ് ഇയാൾ ആട്ടിറച്ചി വില്പനക്കാരനും കോഴിയിറച്ചി വില്പനക്കാരനും പറ്റിച്ചുവെന്ന് വ്യക്തമായത്. മൂന്ന് കടകളിലും സമാനമായ തട്ടിപ്പ് തന്ത്രം തന്നെയാണ് പ്രയോഗിച്ചത്.
വ്യാപാരികളോട് എല്ലാം പരിചയക്കാരൻ എന്ന ഭാവത്തിലാണ് ഇയാൾ സംസാരിച്ചത്. അതുകൊണ്ടുതന്നെ തന്നെ സ്ഥിരമായി കടയിൽ വരുന്നയാൾ ആകുമെന്ന് കച്ചവടക്കാർ തെറ്റിദ്ധരിക്കുകയും ചെയ്തു.
മാർക്കറ്റിലെ സിസിടിവിയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കച്ചവടക്കാരോട് സംസാരിക്കുന്നതും കാറിൽ കയറി പോകുന്നതിന്റെയും ദൃശ്യങ്ങളാണ് ആണ് ഉള്ളത്.
പരാതി ലഭിച്ച ഉടൻ തന്നെ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. തട്ടിപ്പുകാരനെ വീണ്ടും കണ്ടാൽ തിരിച്ചറിയാൻ കഴിയും എന്നാണ് വ്യാപാരികൾ പറയുന്നത്.