റിപ്പബ്ലിക് പരേഡ് നേരിട്ട് കാണാന്‍ ഡല്‍ഹിയില്‍ നിന്ന് ക്ഷണം ലഭിച്ചതില്‍, കേരളത്തില്‍ നിന്ന് ഖാദി കമ്മീഷന്‍ തിരഞ്ഞെടുത്ത നാല് പേരില്‍ രണ്ടുപേരും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ഫര്‍ക്ക ഗ്രാമോദയ സംഘത്തിലെ ചെറുപുഴ കുണ്ടംതടം യൂണിറ്റിലെ ജീവനക്കാരാണ്.
ഖാദി മേഖലയില്‍ 16 വര്‍ഷമായി ജോലി ചെയ്യുകയാണ് ബിന്ദു. കഴിഞ്ഞ 13 വര്‍ഷമായി എലിസബത്തും ഈ മേഖലയില്‍ ജോലി ചെയ്യുന്നു. കഠിനാധ്വാനത്തിന് ലഭിച്ച ഒരു പുതുവത്സര സമ്മാനം പോലെയാണ് ഈ ക്ഷണത്തെ ഇവര്‍ കാണുന്നത്. ജനുവരി 22 ന് ഇരുവരും ഡല്‍ഹിയിലേക്ക് പുറപ്പെടും. ബിന്ദുവും ഐടിഐ പഠനം കഴിഞ്ഞ മകന്‍ ജിഷ്ണുവും, എലിസബത്തും ഭര്‍ത്താവ് ജോര്‍ജും ഈ യാത്രയുടെ ആവേശത്തിലാണ്.
advertisement
ഡല്‍ഹിയിലേക്ക് പറക്കാന്‍ ഒരുങ്ങുമ്പോള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെയെയും റിപ്പബ്ലിക് ദിന പരേഡും നേരിട്ട് കാണാന്‍ കഴിയുന്നതിലെ സന്തോഷത്തിലാണിവര്‍. സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ദേശീയ ആഘോഷത്തില്‍ പങ്കെടുക്കാനാകുമെന്നതിൻ്റെ അംഗീകാര നിറവിലാണ് പയ്യന്നൂര്‍ ഫര്‍ക്കാ ഗ്രാമോദയ ഖാദി സംഘവും തൊഴിലാളികളും.
