ഇന്നലെ വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം. എതിർദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കുകൾ കൂട്ടിയിടിച്ച് അദ്വൈതും ഹാരിസും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇരുവരേയും ഉടനെ ചാല മിംമസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂർ ഭാഗത്തേക്ക് വൺവേ തെറ്റിച്ച് കയറിയ ബൈക്കും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് ബൈക്കുകളും റോഡിന് പുറത്തുള്ള ചതുപ്പിലേക്ക് തെറിച്ചു വീണു. അമിതവേഗതയാണ് അപകട കാരണമെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.
advertisement
Also Read- ഓക്സിജൻ കിട്ടാതെ രോഗി ആംബുലൻസിൽ മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
നേരത്തെയും ചാല ബൈപ്പാസ് റോഡിൽ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. ഇരുചക്ര വാഹന യാത്രക്കാരായ നിരവധിയാളുകൾക്ക് ഇവിടെ നിന്നും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
ഓടയിൽ വീണ ബൈക്ക് യാത്രികന്റെ തലയിൽ കമ്പി കുത്തിക്കയറി
ഇന്‍റര്‍ലോക്ക് പാകിയ റോഡിൽ തെന്നി മൂടിയില്ലാത്ത ഓടയിലേക്ക് വീണ ബൈക്ക് യാത്രികന്റെ തലയിൽ ഇരുമ്പുകമ്പി കുത്തിക്കയറി അപകടം. വള്ളിക്കോട് പനയക്കുന്ന് മുരുപ്പിൽ മുശാരേത്ത് യദുകൃഷ്ണൻ (34) ആണ് അപകടത്തിൽപെട്ടത്. വള്ളിക്കോട് തിയേറ്റർ ജംക്‌ഷനിൽ ഇന്നലെ രാവിലെ 10.30ന് ആയിരുന്നു അപകടം. ഓടയുടെ സമീപത്തുകിടന്ന പഴയ കോൺക്രീറ്റ് സ്ലാബിൽ നിന്ന് തള്ളിനിന്ന ഇരുമ്പ് കമ്പി യദുവിന്റെ തലയിലൂടെ തുളച്ചുകയറുകയായിരുന്നു. യദുവിനൊപ്പം ബൈക്കിൽ യാത്രചെയ്ത ബന്ധുവായ രണ്ടര വയസ്സുകാരൻ കാശിനാഥ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
യദുവിന്റെ തലയിലൂടെ ഇരുമ്പുകമ്പി കയറിയിറങ്ങിയ നിലയിലായിരുന്നതിനാൽ രക്ഷാപ്രവർത്തനം വൈകി. അപകടം സംഭവിച്ച് അരമണിക്കൂറോളം കഴിഞ്ഞ ശേഷമാണ് യദുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യദുവിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.