കണ്ണൂർ താവക്കരയിലെ സർവകലാശാലാ ആസ്ഥാനത്താണ് തിരഞ്ഞെടുപ്പ് നടന്നത്. എസ്എഫ്ഐയും യുഡിഎസ്എഫും തമ്മിലായിരുന്നു പ്രധാന പോരാട്ടം. രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പിനിടെ നേരിയ തോതിൽ സംഘർഷം ഉണ്ടായിരുന്നു.
കനത്ത പൊലീസ് സുരക്ഷയിൽ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. സുതാര്യത ഉറപ്പാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് യുഡിഎസ്എഫ് അനുകൂല ഉത്തരവ് നേടിയിരുന്നു. ഒടുവിൽ ഫലം പുറത്തുവന്നപ്പോൾ എസ്എഫ്ഐക്ക് വമ്പൻ ജയമാണ് സ്വന്തമായത്.
നേരത്തെ, കള്ളവോട്ടിനെച്ചൊല്ലി എസ്എഫ്ഐ- കെ എസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. കാസർഗോഡ് നിന്നുള്ള വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് എസ്എഫ്ഐ. പ്രവര്‍ത്തകര്‍ തട്ടിപ്പറിച്ച് ഓടി എന്ന് കെ എസ് യു- എം എസ് എഫ് സഖ്യം ആരോപിച്ചു. എന്നാല്‍, കള്ളവോട്ടിനുള്ള ശ്രമം പ്രതിരോധിക്കുകയായിരുന്നുവെന്നാണ് എസ് എഫ് ഐ. വിശദീകരിച്ചത്. സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി.
advertisement