തൊഴിലന്വേഷകര്‍ക്ക് സര്‍ക്കാരിതര മേഖലകളിലെ പ്രാദേശിക തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ വിജ്ഞാന കേരളം പദ്ധതി മുഖേന ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ നടത്തുന്ന ജില്ലയിലെ നാലാമത്തെ തൊഴില്‍മേളയാണിത്. ഇവിടെ ഇരുനൂറോളം തസ്തികകളിലായി 900 ലധികം തൊഴിലവസരങ്ങളുണ്ട്. വിവിധ മേഖലകളിലെ 45 കമ്പനികളാണ് തൊഴില്‍ മേളയില്‍ പങ്കെടുത്തത്.
പത്താം തരം മുതല്‍ ബിരുദ - ബിരുദാനന്തര യോഗ്യതയുള്ളവര്‍ക്കും ഐടിഐ, പോളിടെക്നിക്, ബി ടെക് യോഗ്യതയുള്ളവര്‍ക്കും അവസരങ്ങളുണ്ട്. ഗ്രാഫിക് ഡിസൈനര്‍, വെബ് ഡെവലപ്പര്‍, ടെക്നിക്കല്‍ കോ ഓര്‍ഡിനേറ്റര്‍, ഓട്ടോമൊബെല്‍ ടെക്നീഷ്യന്‍, എച്ച് ആര്‍ എക്സിക്യൂട്ടീവ്, ഓപ്പറേഷന്‍ എക്സിക്യൂട്ടീവ് തുടങ്ങി നിരവധി അവസരങ്ങള്‍ മേളയിലുണ്ടായിരുന്നു. യു എ ഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലായി നൂറിലധികം വിദേശ തൊഴിലവസരങ്ങളും ലഭ്യമാണ്. പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണും ജോബ് ഫെയറില്‍ പങ്കെടുത്തു.
advertisement
തലശ്ശേരി സെൻ്റ് ജോസഫ് ഹയര്‍സെക്കഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി പി അനിത അധ്യക്ഷയായി. വിജ്ഞാനകേരളം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് തൊഴില്‍മേള വിശദീകരണം നടത്തി.