സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പോളീ ഹൗസില്‍ കസ്തൂരിമഞ്ഞള്‍ കൃഷി നടത്തുന്നത്. കണ്ണൂര്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വകേറ്റ് ബിനോയ് കുര്യന്‍ കസ്തൂരി മഞ്ഞള്‍ നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ നാവീക സേന ഉദ്യോഗസ്ഥനായ സാരംഗ് വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ച് പോളീ ഹൗസ് അഥവാ ഗ്രീന്‍ ഹൗസ് കൃഷി കണ്ട് മനസ്സിലാക്കിയാണ് കസ്തൂരി മഞ്ഞള്‍ കൃഷി ആരംഭിച്ചത്.
18 ലക്ഷം രൂപ മുടക്കി 2400 ഗ്രോബാഗിലാണ് വിത്ത് നട്ടിട്ടുള്ളത്. വെള്ളം നനയും വളമിടലും സെന്‍സര്‍ ക്രമീകരിച്ചാണ് ചെയ്യുന്നത്. സൗന്ദര്യ സംരക്ഷണത്തിനുള്‍പ്പെടെ ഇന്ന് മഞ്ഞള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ചര്‍മ്മകാന്തിക്കായി മഞ്ഞളിലുപരി കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കുന്നു. കണ്‍ തുറക്കുന്ന നിമിഷത്തില്‍ കസ്തൂരി മഞ്ഞള്‍ ഫലം ചെയ്യുമെന്നതിനാല്‍ മാര്‍ക്കറ്റില്‍ വന്‍ഡിമാൻ്റാണ്.
advertisement
മുഖ സൗന്ദര്യം വര്‍ധിക്കുന്നതോടൊപ്പം തന്നെ ഔഷധഗുണങ്ങള്‍ ഏറെയുള്ള ചെടി കൂടെയാണ് എന്നതിനാല്‍ ഇവയ്ക്ക് പ്രാധാന്യവും ഏറെ. 800 ഗ്രോബാഗില്‍ കരിമഞ്ഞള്‍ കൃഷിയും ചെയ്യുന്നുണ്ട്. യുവ കര്‍ഷകരുടെ ഉദ്യമത്തിന് പൂര്‍ണ്ണ പിന്തുണയേകുന്ന പഞ്ചായത്ത് മാങ്ങാട്ടിടം ബ്രാന്‍ഡില്‍ ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് നീക്കം.