കൊടുവള്ളി നഗരസഭ പതിനഞ്ചാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് കാരാട്ട് ഫൈസല്‍ മത്സരിക്കുന്നത്. പി.ടി.എ റഹീം എം.എല്‍.എയാണ് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലും ഫൈസല്‍ പ്രതിയാണ്.
Also Read സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിന് ക്ലീൻ ചിറ്റില്ല; വീണ്ടും ഹാജരാകാൻ കസ്റ്റംസ് നോട്ടീസ്
കളളക്കടത്തു സംഘവുമായി സി.പി.എമ്മിനുള്ള ബന്ധമാണ് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വമെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.
advertisement
കാരാട്ട് ഫൈസല്‍ നിലവില്‍ നഗരസഭാ കൗണ്‍സിലറാണ്. വിവാദത്തില്‍പ്പെട്ട് നില്‍ക്കെ ഫൈസലിന് ഇത്തവണ സ്ഥാനാര്‍ഥിത്വം ലഭിക്കിച്ചേക്കില്ലെന്ന സൂചനയുണ്ടായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ കോടിയേരി ബാലകൃഷണന്‍ ജനജാഗ്രത യാത്രയില്‍ കാരാട്ട് ഫൈസലിന്റെ ആഡംബര കാറില്‍ യാത്ര ചെയ്തത് വിവാദമായിരുന്നു. അതേസമയം കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഇതുവരെ അറിവൊന്നും ലഭിച്ചിട്ടില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.