TRENDING:

'ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് വിട്ടു കൊടു​ക്ക​രു​ത്:' സത്യഗ്രഹവുമായി മു​സ്ലിം ലീ​ഗ്

Last Updated:

സാ​ധാ​ര​ണ​ക്കാ​രു​ടെ വി​യ​ര്‍​പ്പിന്റെ ഗ​ന്ധ​മു​ള്ള പ​ണം​കൊ​ണ്ട് സ്ഥാ​പി​ക്ക​പ്പെ​ട്ട ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് കൊള്ള​ലാ​ഭം കൊ​യ്യാ​ന്‍ വി​ട്ടു​കൊ​ടു​ക്ക​രു​തെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് വിട്ടു കൊ​ടു​ക്ക​രു​തെ​ന്ന് മു​സ്​​ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി ​കെ
കരിപ്പൂർ വിമാനത്താവളം
കരിപ്പൂർ വിമാനത്താവളം
advertisement

കു​ഞ്ഞാ​ലി​ക്കു​ട്ടി എം എ​ല്‍ ​എ. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് ജി​ല്ല മു​സ്​​ലിം ലീ​ഗ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​ധാ​ര​ണ​ക്കാ​രു​ടെ വി​യ​ര്‍​പ്പിന്റെ ഗ​ന്ധ​മു​ള്ള പ​ണം​കൊ​ണ്ട് സ്ഥാ​പി​ക്ക​പ്പെ​ട്ട ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് കൊള്ള​ലാ​ഭം കൊ​യ്യാ​ന്‍ വി​ട്ടു​കൊ​ടു​ക്ക​രു​തെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി പറഞ്ഞു. 'ലാ​ഭ​ക​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​ലൂ​ടെ കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് കൊ​ള്ള​ലാ​ഭ​മു​ണ്ടാ​ക്കി​ക്കൊ​ടു​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കാ​യ പ്ര​വാ​സി​ക​ളു​ടെ സമ്പാദ്യത്തിന്റെ പ​ങ്കാ​ണ് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​തി​ന് പി​ന്നി​ലു​ള്ള​ത്'- അദ്ദേഹം പറഞ്ഞു.

advertisement

രാ​ജ്യ​ത്തു​ള്ള പ​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളും വ​ര​വും ചെ​ല​വും ത​മ്മി​ല്‍ പൊ​രു​ത്ത​പ്പെ​ടാ​തെ ഭീ​മ​മാ​യ ന​ഷ്​​ടം വ​രു​ത്തി​വെ​ക്കുമ്പോഴും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ആ​ദാ​യം ഉ​ണ്ടാ​ക്കിക്കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​മാ​ണ് ക​രി​പ്പൂ​ര്‍. ല​ഭ്യ​മാ​വു​ന്ന വ​രു​മാ​ന​ത്തി​ലെ ആ​ദാ​യം​കൊ​ണ്ടു മാ​ത്രം വി​ക​സി​പ്പി​ക്കാ​വു​ന്ന ഈ ​വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കേ​ണ്ട ഒ​രു ആ​വ​ശ്യ​വും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ലി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കരിപ്പുർ അപകടം: പൈലറ്റിന്‍റെ വീഴ്ച അപകട കാരണമെന്ന് അന്വേഷണ റിപ്പോർട്ട്

കരിപ്പുർ വിമാനദുരന്തത്തിൻറെ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു. എയർ ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടാണ് പരസ്യപ്പെടുത്തിയത്. അപകടകാരണം പൈലറ്റിൻറെ വീഴ്ച്ചയാണെന്ന് റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു. പൈലറ്റ് നടപടി ക്രമങ്ങൾ പാലിക്കാത്തത് അപകടകാരണമാകാമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. വിമാനത്തിന്റെ ഗതി നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ഭാഗത്താണ് വീഴ്ച്ചയുണ്ടായത്. സാങ്കേതിക പിഴവ് തള്ളിക്കളയാനാകില്ലെന്നും റിപ്പോർട്ട് പറയുന്നു.

advertisement

വീഴ്ച്ച മനസിലാക്കി നിരീക്ഷണച്ചുമതലയുള്ള പൈലറ്റ് നിയന്ത്രണം ഏറ്റെടുത്തില്ലെന്നും റിപ്പോർട്ടിലുണ്ട്. പറന്നിറങ്ങേണ്ട നിർദിഷ്ട സ്ഥാനത്തല്ല ഇറങ്ങിയത്. നിർദിഷ്ട സ്ഥലത്തേക്കാൾ മുന്നോട്ടുപോയി പറന്നിറങ്ങിയത് അപകടത്തിനിടയാക്കി. റൺവേയുടെ പകുതി കഴിഞ്ഞശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. സുരക്ഷാമേഖല കടന്നും വിമാനം മുന്നോട്ടുപോയി. ഗോ എറൗണ്ട് നിർദേശവും പാലിക്കപ്പെട്ടില്ല. രണ്ട് തവണയിലധികം ശ്രമിച്ചിട്ടും വിമാനം ഇറക്കാനായില്ലെങ്കിൽ തൊട്ടടുത്ത വിമാനത്താവളത്തിൽ ഇറക്കണം. വിങ് ടാങ്കുകളിൽ ഇന്ധന ചോർച്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

2020 ഓഗസ്റ്റ് 7നായിരുന്നു കരിപ്പൂരിൽ വിമാനാപകടം ഉണ്ടായത്. ലാൻഡിംഗിനിടെ എയർഇന്ത്യ എക്സ്പ്രസിൻ്റെ ദുബായ് - കോഴിക്കോട് വിമാനം റൺവേയിൽ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളിൽ ഇടിച്ചാണ് അപകടമുണ്ടായത്.രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21 പേർ അപകടത്തിൽ മരിച്ചിരുന്നു.100 ലേറെ പേർക്കാണ് പരിക്കേറ്റത്.

advertisement

വിമാനം പറത്തുന്ന പൈലറ്റ് സ്ഥിരം നടപടിക്രമങ്ങള്‍ (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജ്യര്‍-എസ്‌ഒപി) പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെങ്കിലും ഒരു സഹായക ഘടകമെന്ന നിലയില്‍ വ്യവസ്ഥാപരമായ പരാജയങ്ങളുടെ (സിസ്റ്റമിക് ഫെയിലര്‍) പങ്ക് കാണാതിരിക്കാനാവില്ല എന്നും 257 പേജുള്ള റിപ്പോര്‍ട്ട് പറയുന്നു.

അപകടസമയത്ത് വിമാനത്തില്‍ 190 പേര്‍ ഉണ്ടായിരുന്നു. കരിപ്പുർ വിമാന ദുരന്തത്തിൽ രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബി737-800 വിമാനം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിനാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ് സമയത്ത് അപകടപ്പെട്ടത്. ദുബായില്‍ നിന്ന് വന്ന വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ മറികടന്ന് വീഴുകയും കഷണങ്ങളായി തകരുകയുമായിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് വിട്ടു കൊടു​ക്ക​രു​ത്:' സത്യഗ്രഹവുമായി മു​സ്ലിം ലീ​ഗ്
Open in App
Home
Video
Impact Shorts
Web Stories