സാക്ഷരതാ മിഷന്‍റെ നേതൃത്വത്തിൽ നടത്തിയ അക്ഷരലക്ഷം തുല്യതാപരീക്ഷയിൽ 97-ം വയസ്സിൽ 98 മാർക്ക് വാങ്ങിയാണ് ആലപ്പുഴയിലെ കാർത്ത്യായനിയമ്മ ഒന്നാം റാങ്ക് നേടിയത്. അറിവിനോടും അക്ഷരത്തോടുമുള്ള അഭിനിവേശം കെടാതെ സൂക്ഷിച്ച കാർത്ത്യായനിയമ്മയ്ക്ക് വിദ്യാഭ്യാസമന്ത്രി ലാപ് ടോപ് വാങ്ങി നൽകുകയായിരുന്നു.
വോട്ടും സീറ്റും നോക്കിയല്ല ' ശബരിമല'യിൽ നിലപാട് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി
കാർത്യായനിയമ്മയെ അനുമോദിക്കാൻ വീട്ടിലെത്തിയതായിരുന്നു മന്ത്രി. അക്ഷരലക്ഷം തുല്യതാപരീക്ഷയിൽ ഒന്നാംറാങ്ക് നേടിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കവേ തനിക്ക് കമ്പ്യൂട്ടർ പഠിക്കാൻ ആഗ്രഹമുണ്ടെന്ന് കാർത്ത്യായനിയമ്മ പറഞ്ഞിരുന്നു. ഇതറിഞ്ഞ വിദ്യാഭ്യാസ മന്ത്രി ലാപ് ടോപ് വാങ്ങി നൽകുകയായിരുന്നു.
advertisement
പ്രധാനമന്ത്രി മോദിക്ക് ദീപാവലി ആശംസയുമായി യുഎഇ പ്രധാനമന്ത്രി
ലാപ്ടോപ് കിട്ടിയ ഉടൻ തന്നെ കാർത്ത്യായനി അമ്മ ഇംഗ്ലീഷിൽ തന്‍റെ പേര് ടൈപ്പ് ചെയ്തു കാണിച്ചു. അടുത്തവർഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹവും മന്ത്രിയോട് കാർത്ത്യായനി അമ്മ പങ്കുവെച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ, SIET ഡയറക്ടർ അബുരാജ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
