പ്രധാനമന്ത്രി മോദിക്ക് ദീപാവലി ആശംസയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

Last Updated:
ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളമായ ദീപാവലി ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലാണ് യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ദീപാവലി ആശംസകൾ നേർന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് അദ്ദേഹം ദീപാവലി ആശംസകൾ നേർന്നത്.
യു എ ഇയിലെ മുഴുവൻ ആളുകളുടെയും പേരിൽ നരേന്ദ്ര മോദിക്കും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും സന്തോഷകരമായ ഒരു ഉത്സവം ആശംസിക്കുന്നെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സ്നേഹത്തിന്‍റെയും പ്രതീക്ഷയുടെയും പ്രകാശം നമ്മളിൽ എല്ലാവരിലും തിളങ്ങട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
advertisement
യു എ ഇയിലെ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. #UAEDiwali എന്ന ഹാഷ് ടാഗോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
advertisement
ഏതായാലും യു എ ഇ പ്രധാനമന്ത്രിയുടെ അഭ്യർത്ഥന യു എ ഇയിലെ ഇന്ത്യൻ സമൂഹം ഏറ്റെടുത്തു. ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ കമന്‍റ് ബോക്സിൽ നിറയുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രവും കമന്‍റ് ബോക്സിൽ ഷെയ്ഖ് മുഹമ്മദിന് മറുപടിയായി പങ്കുവെച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രധാനമന്ത്രി മോദിക്ക് ദീപാവലി ആശംസയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
Next Article
advertisement
മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിരട്ടിയ യുവാവ് അറസ്റ്റിൽ
മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിരട്ടിയ യുവാവ് അറസ്റ്റിൽ
  • പോലീസ് സ്റ്റേഷനിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ, മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ്.

  • ബിടെക് അഡ്മിഷൻ തട്ടിപ്പ് പരാതിയിൽ അന്വേഷണം നടത്താൻ പോലിസ് സനൂപിന്റെ വീട്ടിലെത്തിയിരുന്നു.

  • സനൂപിനെതിരെ ആൾമാറാട്ടത്തിന് കേസെടുത്ത് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു.

View All
advertisement