വോട്ടും സീറ്റും നോക്കിയല്ല ' ശബരിമല'യിൽ നിലപാട് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി

Last Updated:
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വോട്ടും സീറ്റും നോക്കിയല്ല നിലപാട് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സവർണനെന്നും അവർണനെന്നും സ്ത്രീയെന്നും പുരുഷനെന്നും വിശ്വാസിയെന്നും അവിശ്വാസിയെന്നും വേർതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നു.  ഇത് വിജയിക്കാൻ അനുവദിച്ചാൽ ഇന്ന് കാണുന്ന കേരളം ഇനി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഡി വൈ എഫ് ഐയുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എത്ര വോട്ട് കിട്ടുമെന്നതോ എത്ര വോട്ട് നഷ്ടപ്പെടുമെന്നതോ എത്ര സീറ്റ് കിട്ടുമെന്നതോ എത്ര സീറ്റ് നഷ്ടപ്പെടുമെന്നതോ ഒന്നും നമ്മുടെ പരിഗണനയിൽ വരുന്ന കാര്യങ്ങളല്ല. എല്ലാ വെളിച്ചവും തല്ലിക്കെടുത്തി ഇരുട്ട് വ്യാപിപ്പിക്കാനാകുമോയെന്ന് വലിയ തോതിൽ ശ്രമം നടക്കുന്നൊരു കാലമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
ആചാരത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേരിൽ മനുഷ്യരെ വേർതിരിച്ച് വലിയ വിടവുകളുണ്ടാക്കാൻ ശ്രമിക്കുന്നെന്നും ഇത് വിജയിക്കാൻ അനുവദിച്ചാൽ ഇന്ന് നാം കാണുന്ന കേരളം പിന്നെ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജെടി ഹാളിൽ ഡി വൈ എഫ് ഐയുടെ യുവതാര പുരസ്കാരം സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വോട്ടും സീറ്റും നോക്കിയല്ല ' ശബരിമല'യിൽ നിലപാട് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി
Next Article
advertisement
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റിൽ
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റിൽ
  • ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

  • പത്മകുമാറിന്റെ പങ്ക് തെളിഞ്ഞതിനെ തുടര്‍ന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്.

  • കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെ വ്യക്തിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്.

View All
advertisement