Also Read- എ.സി മൊയ്തീന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു; ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കും
കരുവന്നൂര്‍ ബാങ്കില്‍ വ്യാപകമായ തട്ടിപ്പ് നടന്നതായുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി റെയ്ഡ് നടത്തിയത്. നേരത്തേ ക്രൈംബ്രാഞ്ച് കണ്ടെത്തിയ പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തിയതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ റെയ്ഡും. തട്ടിപ്പ് കേസില്‍ 15 കോടി വിലമതിക്കുന്ന 36 വസ്തുവകകളാണ് കണ്ടുകെട്ടിയതെന്ന് ഇഡി വ്യക്തമാക്കി. ഇവ കണ്ടുകെട്ടുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ എ സി മൊയ്തീന്റെ 28 ലക്ഷം രൂപയുടെ നിക്ഷേപങ്ങള്‍ മരവിപ്പിക്കുകയും ചെയ്തു. ഈ തുകയുടെ കണക്ക് കാണിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് നടപടി.
advertisement
ഏറ്റവുമധികം തട്ടിപ്പ് നടത്തിയത് ബിജോയ് എന്നയാളാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. 30 കോടി രൂപ വിലമതിക്കുന്ന തട്ടിപ്പുകളാണ് ഇയാള്‍ നടത്തിയത്. ബാങ്കില്‍നിന്ന് നഷ്ടപ്പെട്ടവയില്‍ ഭൂരിഭാഗം തുകയും ബിനാമി ഇടപാടുകള്‍ വഴിയാണെന്നും ഇ ഡി കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് എ സി മൊയ്തീന്‍ ഉള്‍പ്പെടെയുള്ളര്‍ക്ക് നോട്ടീസ് നല്‍കി ചോദ്യംചെയ്യാനായി കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തും.