തൃശൂർ രാമനിലയത്തിൽ വെച്ചാണ് മുഖ്യമന്ത്രിയും എം കെ കണ്ണനും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന സർക്കാരിന്‍റെ മേഖലാ അവലോകന യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി തൃശൂരിൽ എത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച എംകെ കണ്ണനെ ഇഡി ഏഴു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ഹാജരാകണമെന്ന് കാട്ടി നോട്ടീസ് നൽകി വിടുകയായിരുന്നു.
കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷൻ, ബാങ്ക് മുൻ ജീവനക്കാരൻ ജില്‍സ് എന്നിവരില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എംകെ കണ്ണനെ വിശദമായി ചോദ്യം ചെയ്യാനാണ് ഇഡി തയ്യാറെടുക്കുന്നത്. കണ്ണൻ പ്രസിഡന്റായ തൃശൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ കേസുമായി ബന്ധപ്പെട്ട് ഇഡി പരിശോധന നടത്തിയിരുന്നു.
advertisement
കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ അരവിന്ദാക്ഷൻ ഒറ്റയ്ക്കല്ലെന്നും കേസില്‍ ഇനിയും പ്രതികളുണ്ടെന്നുമാണ് എൻഫോഴ്സ്മെന്‍റ് കോടതിയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. പല ഉന്നതരുമായും അരവിന്ദാക്ഷന് ബന്ധമുണ്ട്. ഇവരില്‍ ആരൊക്കെ തട്ടിപ്പിന്‍റെ പങ്ക് പറ്റി എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.