TRENDING:

Cats | ശബ്ദസൂചകങ്ങളിലൂടെ പൂച്ചകൾക്ക് തങ്ങളുടെ ഉടമകളുടെ സ്ഥലം തിരിച്ചറിയാൻ കഴിയും; രസകരമായ നിരീക്ഷണവുമായി പഠനം

Last Updated:

പൂച്ചകള്‍ അവരുടെ ഉടമസ്ഥർ എവിടെയാണെന്നതിനെ കുറിച്ച് വളരെയധികം ആശങ്കാകുലരാണെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നായകള്‍ (Dogs) അവരുടെ ഉടമസ്ഥരോട് എന്നും പ്രത്യേക സ്‌നേഹവും താല്‍പ്പര്യവും കാണിക്കുന്നവരാണ്. എന്നാല്‍, പൂച്ചകളില്‍ (Cats) ഈ സ്വഭാവം താരതമ്യേന കുറവാണ്. പൂച്ചകളേക്കാള്‍ നായകള്‍ക്കാണ് മനുഷ്യരോട് സ്‌നേഹമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
advertisement

എന്നാല്‍, പൂച്ചകള്‍ അവരുടെ ഉടമസ്ഥർ എവിടെയാണെന്നതിനെ കുറിച്ച് വളരെയധികം ആശങ്കാകുലരാണെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. കൂടാതെ, സാമൂഹിക-സ്ഥലകാല അറിവുകള്‍ ഉപയോഗിച്ച് അവരുടെ അഭാവത്തില്‍ പോലും ഉടമസ്ഥരുടെ ചലനങ്ങള്‍ (Movements) ട്രാക്ക് ചെയ്യാനുള്ള കഴിവ് പൂച്ചകള്‍ക്ക് ഉണ്ടെന്നും പഠനത്തില്‍ പറയുന്നു.

നായകളെ പോലെ പൂച്ചകള്‍ അവരുടെ ഉടമസ്ഥരെ ശ്രദ്ധിക്കുന്നില്ല എന്ന നിലവിലുള്ള വിശ്വാസത്തെയാണ് ഈ പഠനം വെല്ലുവിളിക്കുന്നത്. പൂച്ചകള്‍ വീടിനു ചുറ്റും സഞ്ചരിക്കുമ്പോള്‍ ഉടമകളെ ട്രാക്ക് ചെയ്യുന്നതായി കാണപ്പെടുന്നുണ്ടെന്നും പ്രതീക്ഷിക്കാത്ത എവിടെയെങ്കിലും അവരെ കണ്ടാല്‍ ആശ്ചര്യം പ്രകടിപ്പിക്കുമെന്നും പഠനം പറയുന്നു.

advertisement

'പൂച്ചകള്‍ക്ക് നായ്ക്കളെപ്പോലെ ഉടമകളോട് താല്‍പ്പര്യമില്ലെന്ന് പൊതുവെ വിശ്വസിക്കുന്നുണ്ട്, പക്ഷേ അവ അവരുടെ ഉടമസ്ഥരുടെ അദൃശ്യ സാന്നിധ്യത്തെ മനസ്സിൽ സൂക്ഷിക്കുന്നുണ്ട് എന്നാണ് മനസിലാക്കാൻ കഴിയുന്നത്", പഠനത്തിന്റെ ആദ്യ രചയിതാവും ജപ്പാനിലെ ക്യോട്ടോ സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയുമായ സഹോ തകാഗി സി എന്‍ എന്നിനോട് പറഞ്ഞു.

തകാഗിക്ക് പൂച്ചകളോട് പ്രത്യേക സ്‌നേഹമുണ്ട്. അവര്‍ക്ക് സെന്‍സിറ്റീവ് ആയ ചെവികളാണ് ഉള്ളതെന്നും അവരുടെ കേള്‍വിശക്തിയില്‍ തനിക്ക് പ്രത്യേക താല്‍പ്പര്യമുണ്ടെന്നും തകാഗി പറയുന്നു. പൂച്ചകള്‍ വ്യത്യസ്ത ശബ്ദങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന് നിരീക്ഷിക്കാന്‍ തകാഗി മറ്റ് ഗവേഷകരോടൊപ്പം വീട്ടിലും ഒരു കഫേയിലും പ്രത്യേക സജ്ജീകരണങ്ങളോടെ പരീക്ഷണം നടത്തി. വിവിധ സ്ഥലങ്ങളില്‍ സ്പീക്കറുകളും സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് പൂച്ചകൾ തങ്ങളുടെ ഉടമകള്‍ പേരു വിളിക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അവയിലുണ്ടാകുന്നപ്രതികരണങ്ങളും ഗവേഷകര്‍ ശ്രദ്ധിച്ചു.

advertisement

സ്പീക്കറുകളില്‍ ക്രമരഹിതമായ ഇലക്ട്രോണിക് ശബ്ദങ്ങളും ചില അപരിചിതമായ ശബ്ദങ്ങളും ഗവേഷകര്‍ പ്ലേ ചെയ്തു. എന്നാല്‍ ഇവയ്‌ക്കൊന്നും പൂച്ചകള്‍ അവരുടെ ഉടമസ്ഥരുടെ ശബ്ദത്തോടുള്ളത്ര താല്‍പ്പര്യം കാണിച്ചിരുന്നില്ല. ഉടമകള്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറുമ്പോൾ പൂച്ചകള്‍ ആശ്ചര്യം പ്രകടിപ്പിക്കുന്നുവെന്നനിഗമനത്തിനാണ് പഠനം എത്തിയത്.

പ്ലോസ് വണ്‍ എന്ന ഓപ്പണ്‍ ആക്‌സസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പഠനമനുസരിച്ച്, ഓഡിയോ സൂചകങ്ങളിലൂടെ അവരുടെ ഉടമകളെ മനസ്സിൽ ചിത്രീകരിക്കാനുള്ള കഴിവ് പൂച്ചകള്‍ക്ക് ഉണ്ട്. അത് പൂച്ചകളിലെ സാമൂഹിക- സ്ഥലവിജ്ഞാനത്തിന്റെ അറിവുകളെയാണ് സൂചിപ്പിക്കുന്നത്.

advertisement

പൂച്ചകള്‍ ഉറങ്ങുക മാത്രമല്ല ചെയ്യുന്നതെന്നും, അതിനേക്കാളുപരി അവര്‍ക്ക് ഇത്തരം കഴിവുകളുണ്ടെന്നും പരീക്ഷണം സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, കുരങ്ങുകളും മീര്‍കാറ്റുകളും ഇത്തരം സങ്കീര്‍ണമായ വൈജ്ഞാനിക കഴിവുകള്‍ പ്രകടിപ്പിക്കാറുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kasargod/
Cats | ശബ്ദസൂചകങ്ങളിലൂടെ പൂച്ചകൾക്ക് തങ്ങളുടെ ഉടമകളുടെ സ്ഥലം തിരിച്ചറിയാൻ കഴിയും; രസകരമായ നിരീക്ഷണവുമായി പഠനം
Open in App
Home
Video
Impact Shorts
Web Stories