TRENDING:

Kasargod ജില്ലയിലെ പൊതുപരിപാടികള്‍ പാടില്ലെന്ന ഉത്തരവ് രണ്ടുമണിക്കൂറിനകം പിന്‍വലിച്ചത് സമ്മർദത്തെ തുടർന്നല്ലെന്ന് കളക്ടർ

Last Updated:

സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് കാസര്‍കോട് നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുന്നില്ല. ജില്ലയിലെ വ്യാഴാഴ്ചത്തെ ടിപിആര്‍ 36.6 ശതമാനമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസര്‍കോട്: ജില്ലയിൽ പൊതുപരിപാടികള്‍ പാടില്ലെന്ന് ഉത്തരവിറക്കി രണ്ടു മണിക്കൂറിനകം പിന്‍വലിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍ (Kasargod District Collector). കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുപരിപാടികള്‍ വലിക്കിക്കൊണ്ട് കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉത്തരവിറക്കിയത്. രണ്ടു മണിക്കൂറിനകം തന്നെ ഇത് പിന്‍വലിക്കുകയായിരുന്നു.
advertisement

ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ. ടിപിആര്‍ അടിസ്ഥാനമാക്കിയാണ് ആദ്യം ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിനനുസൃതമായിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് എന്നാണ് നിർദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് നേരത്തെയുള്ള ഉത്തരവ് പിന്‍വലിക്കുന്നതെന്നാണ് കളക്ടറുടെ ഫേസ്ബുക്ക് പേജിലെ വിശദീകരണം. സമ്മർദത്തിന് വഴങ്ങിയെന്ന പ്രചരണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മറുപടിയെന്നും ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഇത്തരമൊരു ഉത്തരവിറക്കലും പിന്‍വലിക്കലും എന്നത് ശ്രദ്ധേയമാണ്. സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് കാസര്‍കോട് നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുന്നില്ല. ജില്ലയിലെ വ്യാഴാഴ്ചത്തെ ടിപിആര്‍ 36.6 ശതമാനമാണ്.

advertisement

ജില്ലാ കളക്ടർ ആദ്യം ഇറക്കിയ ഉത്തരവിൽ പറയുന്നത്...

കാസറഗോഡ് ജില്ലയിൽ എല്ലാ തരത്തിലുള്ള സാമൂഹിക ,രാഷ്ട്രീയ, സാംസ്ക്കാരിക, മത സാമൂദായിക പൊതു പരിപാടികളിലും വിവാഹ മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി അൻപത് (50) പേരായി പരിമിതപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. ജില്ലയിൽ കോവിഡ് 19 ന്റെ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സർക്കാറിൽ നിന്ന് കർശന നിർദ്ദേശങ്ങളുടെ ഭാഗമായാണ് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ അധിക നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ഉത്തരവായിട്ടുണ്ട് - ജനുവരി 15, 16, 17 തീയതികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി 23 ശതമാനമാണ്. അതിനാൽ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 26, 30, 34 പ്രകാരമാണ് ജില്ലാ കളക്ടർ നിയന്ത്രണമേർപ്പെടുത്തിയത്.

advertisement

ക്ലസ്റ്ററുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 15 ദിവസം അടച്ചിടേണ്ടതാണ്.

ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ ബന്ധപ്പെട്ട വിദ്യാഭ്യാ സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ / ഹെഡ് മാസ്റ്റർ ആരോഗ്യ വകുപ്പിനെ ഉടൻ വിവരമറിയിക്കേണ്ടതാണ്.

മാർക്കറ്റുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ ബീച്ചുകൾ തുടങ്ങി ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ നേരിട്ട് നടത്തുന്ന യോഗങ്ങൾക്കും പൊതുപരിപാടികൾക്കും ഉത്തരവ് കർശനമായി പാലിക്കേണ്ടതാണ്. നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് പോലീസ്, സെക്ടറൽ മജിസ്രേട്ടുമാർ , തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവർ ഉറപ്പു വരുത്തേണ്ടതാണ്.

സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിൽ എല്ലാ ചടങ്ങുകളും യോഗങ്ങളും പരിപാടികളും ഓൺലൈനിൽ മാത്രം നടത്തേണ്ടതാണ്

advertisement

മത, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, പൊതുപരിപാടികളും പരമാവധി ഓൺലൈനായി സംഘടിപ്പിക്കേണ്ടതും നേരിട്ട് നടത്തേണ്ടിവരുന്ന സാഹചര്യങ്ങളിൽ യോഗങ്ങളിലും പൊതുപരിപാടികളിലും ചടങ്ങുകളിലും 50 പേരിൽ കൂടാതിരിക്കാനും കോവിഡ് നിയന്ത്രണ മാർഗനിർദ്ദേശങ്ങളും സാമൂഹിക അകലവും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്.

എല്ലാ പരിപാടികളിലും മാസ്ക് ധരിക്കുന്നതിനും സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിനും സംഘാടകർ ജാഗ്രത പാലിക്കണം.

പൊതു ചടങ്ങുകള്‍ മാര്‍ഗനിര്‍ദേശ പ്രകാരം മാത്രം നടത്തേണ്ടതാണ്. എല്ലായിടത്തും ആളുകളെ പരമാവധി കുറയ്ക്കണം. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും എല്ലാവരും ശരിയായ വിധം മാസ്‌ക് ധരിക്കണം. . എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം

advertisement

സിപിഎം കാസർകോട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

സിപിഎം കാസർകോട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. മടിക്കൈ അമ്പലത്തുകരയിലാണ് മൂന്ന് ദിവസത്തെ സമ്മേളനം നടക്കുക. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 185 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പി ജയരാജൻ, എം വി ഗോവിന്ദൻ, പി കെ ശ്രീമതി, കെ കെ ശൈലജ, ആനത്തലവട്ടം ആനന്ദൻ , ടി പി രാമകൃഷ്ണൻ, പി കരുണാകരൻ തുടങ്ങിയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡ് വ്യാപനം വർധിച്ച പശ്ചാത്തലത്തിൽ ആരോ​ഗ്യ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് സമ്മേളനം നടത്തുന്നതെന്ന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ വ്യക്തമാക്കി. അഞ്ഞൂറിലധികം പേർക്കിരിക്കാവുന്ന ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. വിവിധ കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുഴുവൻ സമയവും പങ്കെടുക്കും. ജില്ലാ കമ്മിറ്റിയിൽ നിന്ന് പത്ത് പേരെ മാറ്റിയേക്കുമെന്നാണ് സൂചന. വനിതാ പ്രാതിനിത്യം ഉയർത്തി പുതുമുഖങ്ങൾക്ക് അവസരം നൽകിയാകും പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വരിക. ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണൻ തുടരാനാണ് സാധ്യത.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kasargod ജില്ലയിലെ പൊതുപരിപാടികള്‍ പാടില്ലെന്ന ഉത്തരവ് രണ്ടുമണിക്കൂറിനകം പിന്‍വലിച്ചത് സമ്മർദത്തെ തുടർന്നല്ലെന്ന് കളക്ടർ
Open in App
Home
Video
Impact Shorts
Web Stories