കോവിഡ് പ്രതിസന്ധി മൂലം ഗൾഫ് രാജ്യങ്ങളിൽ ജോലി നഷ്ടമായ നിരവധി ചെറുപ്പക്കാരിലൊരാളായിരുന്നു നവനീത്. ഡിസംബർ 28 വരെയാണ് നിലവിലെ ജോലി ഉണ്ടാകുക. പുതിയ ജോലിക്ക് വേണ്ടി ഇന്റർവ്യൂ കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് കോടിപതിയായെന്ന വാർത്ത മുപ്പതുകാരനായ നവനീത് അറിയുന്നത്.
You may also like:147 കോടി രൂപ ലോട്ടറിയടിച്ചു; ഇനി ജോലിക്ക് പോകില്ലെന്ന് വിദ്യാർത്ഥി
ദുബായ് ഡ്യൂട്ടിഫ്രീയുടെ മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിൽ 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം രൂപ) നവനീതിന് ലഭിച്ചിരിക്കുന്നത്. നവംബർ 22ന് ഓൺലൈനിലൂടെയാണ് നവനീത് ടിക്കറ്റ് എടുത്തത്. പുതിയ ജോലിക്കായുള്ള ഇന്‍റര്‍വ്യൂ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഡ്യൂട്ടിഫ്രീയുടെ സമ്മാനം ലഭിച്ച ഫോണ്‍കോള്‍ വന്നത്.
advertisement
You may also like:'അടിച്ചുമോനേ ബംപർ'; യുവാവ് എടുത്ത 160 ടിക്കറ്റിനും സമ്മാനം; ആകെ അടിച്ചത് 5.89 കോടി രൂപ
നാല് വർഷമായി അബുദാബിയിൽ ജോലി ചെയ്യുകയാണ് നവനീത്. പുതിയ ജോലി ലഭിച്ചില്ലെങ്കിൽ നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലായിരുന്നുവെന്ന് നവനീത് പറയുന്നു. നാട്ടിൽ അൽപ്പം കടമുണ്ട്. ലഭിച്ച പണത്തിൽ നിന്നും അത് തീർക്കണം. ബാക്കിയുള്ള തുക സേവ് ചെയ്യാനാണ് പദ്ധതിയെന്ന് നവനീത്. ദുബായ് ഡ്യൂട്ടിഫ്രീയുടെ മെഗാ പ്രൈസ് ലഭിക്കുന്ന 171ാമത് ഇന്ത്യക്കാരനാണ് നവനീത് സജീവൻ.
സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് നവനീത് ടിക്കറ്റെടുത്തത്. നവനീതിന്റെ ഭാര്യയും അബുദാബിയിൽ ജോലി ചെയ്യുകയാണ്. പുതിയ ജോലിയൊന്നും ആയില്ലെങ്കിൽ നാട്ടിലേക്ക് മടങ്ങാനുള്ള പദ്ധതിയിലായിരുന്നുവെന്ന് നവനീത് ഗൾഫ് ന്യൂസിനോട് പറഞ്ഞു.