'അടിച്ചുമോനേ ബംപർ'; യുവാവ് എടുത്ത 160 ടിക്കറ്റിനും സമ്മാനം; ആകെ അടിച്ചത് 5.89 കോടി രൂപ
- Published by:Rajesh V
- news18-malayalam
Last Updated:
ആകെ 82 തവണ നോക്കിയാണ് തനിക്കാണ് സമ്മാനമടിച്ചതെന്ന് യുവാവ് ഉറപ്പിച്ചത്.
ലോട്ടറി ടിക്കറ്റിലൂടെ കോടീശ്വരന്മായവരുടെ കഥകള്‍ ഒരുപാട് കണ്ടിട്ടും കേട്ടിട്ടുമുണ്ടാകും. എന്നാൽ അമേരിക്കയിലെ വെർജീനിയയിലെ യുവാവിനെ ഭാഗ്യദേവത അനുഗ്രഹിച്ച കഥ അവിശ്വസനീയമാണ്. ഒരേ ലോട്ടറിയുടെ 160 ടിക്കറ്റുകളാണ് യുവാവ് എടുത്തത്. എല്ലാത്തിനും സമ്മാനം അടിച്ചുവെന്നതാണ് വിചിത്രം.
ക്വെയിം ക്രോസാണ് ആ ഭാഗ്യവാൻ. ഡിസംബർ അഞ്ചിന് നറുക്കെടുക്കുന്ന പിക്ക് 4എസ് ലോട്ടറിയുടെ 160 ടിക്കറ്റുകളാണ് വാങ്ങിയത്. എല്ലാം 7314 എന്ന നമ്പറിന്റെ കോംപിനേഷനായിരുന്നു. ''ഏതോ ടിവി ഷോയുടെ പിന്നണിയിൽ കണ്ട വിലാസം മനസ്സിൽ ഉടക്കി. ''- ലോട്ടറി ഉദ്യോഗസ്ഥരോട് അദ്ദേഹം പറഞ്ഞു.
Also Read- Kerala Lottery Results Announced, Nirmal Lottery NR 202 | നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു
advertisement
160 ടിക്കറ്റുകൾക്കും ഉയർന്ന തുക തന്നെയാണ് അടിച്ചത്. എല്ലാത്തിനും കൂടി ആകെ 5.89 കോടി രൂപ സമ്മാനമായി ലഭിക്കും. ഒരു ഫാസ്റ്റ് ഫുഡ് സെന്ററിൽ കാത്തിരിക്കവെയാണ് ഭാഗ്യം ലോട്ടറി അടിച്ച കാര്യം യുവാവ് അറിയുന്നത്. ''ആദ്യം ചിന്തിച്ചത്, ഇത് ശരിയായിരിക്കില്ല എന്നാണ്. എന്നാൽ വീണ്ടും വീണ്ടും നോക്കി. ആകെ 82 തവണ നോക്കിയാണ് എനിക്കാണ് സമ്മാനമടിച്ചതെന്ന് ഉറപ്പിച്ചത്''- ക്വെയിം ക്രോസ് പറയുന്നു. ലോട്ടറി അടിച്ച തുക കൊണ്ട് എന്തു ചെയ്യണമെന്ന കാര്യം ക്രോസ് തീരുമാനിച്ചിട്ടില്ല.
advertisement
സമാനമായ മറ്റൊരു സംഭവത്തിൽ മിഷിഗനിലെ സമീർ മസഹെം അവിചാരിതമായ എടുത്ത രണ്ട് ടിക്കറ്റിന് ലോട്ടറി അടിച്ചത് ഒരു മില്യൺ ഡോളറാണ് (6.6 കോടി രൂപ). ആദ്യം ലോട്ടറി അടിച്ചെന്ന് വിശ്വസിക്കാനായില്ലെന്ന് മസഹെം പറയുന്നു. കുറച്ചുപണം സൂക്ഷിച്ചുവയ്ക്കും. ബാക്കിക്ക് ഒരു വീട് വാങ്ങും.- മസഹെം പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 12, 2020 6:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
'അടിച്ചുമോനേ ബംപർ'; യുവാവ് എടുത്ത 160 ടിക്കറ്റിനും സമ്മാനം; ആകെ അടിച്ചത് 5.89 കോടി രൂപ