പാഠപുസ്തകത്തിൽ കവിതകൾക്കും കഥകൾക്കുമൊപ്പമാണ് കട്ടപ്പന ഇടുക്കിക്കവല മുല്ലൊത്തുക്കുഴിയിൽ മെൽവിൻ രൂപേഷിന്‍റെ ഭാവനയിൽ രൂപമെടുത്ത ചിത്രങ്ങൾ നൽകിയിരിക്കുന്നത്. തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിലെ ബി.എഫ്.എ വിദ്യാർഥിയായ മെൽവിൻ ഒരിക്കലും പ്രതീഷിച്ചിരുന്നില്ല തന്റെ പെയിന്റിങ്ങുകൾ കുരുന്നു കുട്ടികളുടെ പാഠ പുസ്തങ്ങളെ മനോഹരമാക്കുമെന്ന്.
ചെറുപ്പം മുതലെ വരക്കാനിഷ്ടപ്പെട്ടിരുന്ന മെൽവിൻ ധാരാളം മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 2019ലെ റവന്യൂ ജില്ലാ കലോത്സവത്തിനു തിരഞ്ഞെടുക്കപ്പെട്ട ലോഗോ വരച്ചത് മെൽവിൻ ആയിരുന്നു.
advertisement
ചിത്രകലയുടെ ലോകത്ത് പുതിയ ഉയരങ്ങളിലെത്തുക എന്നതാണ് മെൽവിൻ്റെ ആഗ്രഹം. തൻ്റെ ചിത്രീകരണങ്ങൾ പാഠപുസ്തകങ്ങളിൽ പ്രസിദ്ധീകരിച്ചതു വലിയ നേട്ടമായി മെൽവിൻ കരുതുന്നു. അദ്ദേഹത്തിൻ്റെ അർപ്പണബോധവും കഠിനാധ്വാനവും, അദ്ദേഹത്തിൻ്റെ കലാസൃഷ്ടിയുടെ ഗുണനിലവാരത്തിലും സർഗ്ഗാത്മകതയിലും പ്രകടമാണ്.
തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിലെ അധ്യാപകരാണ് എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ ചിത്രങ്ങളുടെ പ്രധാന കലാകാരമാർ. ഇവരോടൊപ്പം മെൽവിൻ അടക്കമുള്ള ഏഴു വിദ്യാർഥികളെയും ഇത്തവണ ചിത്രങ്ങൾ വരക്കാൻ നിയോഗിച്ചു. മെൽവിനെ കൂടാതെ ജോയൽ ചാക്കോ, ആൽബിൻ, ആനന്ദ് റെജി, സാരംഗ്, എസ്. ആർ. ഷിജുരാജ് തുടങ്ങിയവരാണ് ചിത്രങ്ങൾ വരച്ചത്.