കട്ടപ്പനയിൽ പാറക്കടവിന് സമീപം പ്രവർത്തിക്കുന്ന ഓറഞ്ച് ഹോട്ടലിന്റെ സമീപത്തെ ഓട വൃത്തിയാക്കുന്നതിനായി ഒരാൾ മാൻ ഹോളിൽ ഇറങ്ങി. അൽപസമയത്തിനുശേഷം ആദ്യം ഇറങ്ങിയ ആളെ കാണാതായതോടെ തിരയുന്നതിനായാണ് മറ്റ് രണ്ടുപേരും ഇറങ്ങിയത്. ഇതേതുടർന്ന് മൂന്നു പേരും ഓടയിൽ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് ഓരോരുത്തരെയായി പുറത്തെടുക്കാനായത്.
തുടർന്ന് രണ്ടുപേരെ കട്ടപ്പന സ്വകാര്യ ആശുപത്രിയിലേക്കും ഒരാളെ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ഏതാനും സമയത്തിനുശേഷം മൂന്നുപേരും മരണപ്പെട്ടു. യാതൊരു സുരക്ഷാക്രമീകരണവും ഇല്ലാതെയാണ് ഇവർ ഓടയിൽ ഇറങ്ങിയത്. ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെ യാതൊരു ക്രമീകരണങ്ങളും ഉണ്ടായില്ല. ഓക്സിജൻ ലഭിക്കാതെ വിഷവായു ശ്വസിച്ചതാണ് മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്നുപേരുടെയും മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
advertisement
Summary: Tragedy in Idukki's Kattappana: Three People Die After Being Trapped in a Drain. Jayaraman, a native of Cumbum in Tamil Nadu, and Sundarapandiyan and Michael, both natives of Gudalur, were the deceased. The accident occurred after they entered the drain for cleaning. The tragedy took place around 10:30 PM on Tuesday.