TRENDING:

രാജി ഇല്ല; മാപ്പിൽ ഒതുക്കി; തീരുമാനം വ്യക്തമാക്കി ഗണേഷ് കുമാർ

Last Updated:

മന്ത്രിസഭാ യോഗത്തിനു ശേഷം ഗണേഷ് കുമാർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭാര്യ ബിന്ദു മേനോൻ ഉയർത്തിയ ആരോപണങ്ങളെ തുടർന്ന് വിവാദനായകനായ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ (K.B. Ganesh Kumar) മന്ത്രിസ്ഥാനം രാജിവയ്ക്കില്ല. KSRTCയുടെ ആശുപത്രി ഉദ്ഘാടന ചടങ്ങിൽ വച്ചാണ് രാജിവിഷയം ഉദിക്കുന്നില്ല എന്ന കാര്യം ഗണേഷ് കുമാർ മാധ്യമങ്ങൾക്ക് മുൻപിൽ വ്യക്തമാക്കിയത്. മന്ത്രിസഭാ യോഗത്തിനു ശേഷം ഗണേഷ് കുമാർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. ഗണേഷ്‌ കുമാർ വിഷയം സഭ ചർച്ചയ്‌ക്കെടുത്തില്ല. ആരോപണങ്ങളെ തുടർന്ന് ഗണേഷ് കുമാർ ഭാര്യ ബിന്ദുവിനോട് മാപ്പ് പറഞ്ഞതായി അവർ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
കെ.ബി. ഗണേഷ് കുമാർ
കെ.ബി. ഗണേഷ് കുമാർ
advertisement

മന്ത്രിയെ വാളകത്തുള്ള വീട്ടിൽ അനുചിതമായ സാഹചര്യത്തിൽ കണ്ട സംഭവം പോലീസ് ഹെൽപ്‌ലൈനിന്റെ സഹായത്തോടു കൂടി ബിന്ദു നേരിട്ട വിവരം ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ബാധിച്ച വിവാദ വിഷയമായിരുന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ അദ്ദേഹത്തിനെതിരെ നടത്തിയ ആരോപണങ്ങൾ. കഴിഞ്ഞ ശനിയാഴ്ച മറ്റൊരു സ്ത്രീയുമായി അവരുടെ വീട്ടിൽ വെച്ച് ഗണേഷ് കുമാറിനെ കയ്യോടെ പിടികൂടിയതായും, മന്ത്രിയുടെ സഹായികൾ തന്നെ കൈയേറ്റം ചെയ്തതായും, താൻ വിളിച്ചതിന് ശേഷം പോലീസ് വീട്ടിൽ എത്തുന്നത് തടഞ്ഞതായും അവർ ആരോപിച്ചു. 2014ൽ വിവാഹം നടന്നത് മുതൽ തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ബിന്ദു മേനോൻ മാധ്യമങ്ങളോട് പറഞ്ഞു.

advertisement

ഗണേഷ് കുമാർ ആദ്യ ഭാര്യയായ യാമിനി തങ്കച്ചിയെ നിയമപരമായി വിവാഹമോചനം ചെയ്ത ശേഷമാണ് ബിന്ദു മേനോനെ വിവാഹം കഴിച്ചത്. ഗാർഹിക പീഡന ആരോപണത്തെ തുടർന്ന് 2013-ൽ ഗണേഷ്‌ കുമാർ യു.ഡി.എഫ്. സർക്കാരിൽ നിന്ന് രാജിവയ്ക്കേണ്ടി വന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Minister K.B. Ganesh Kumar will not resign from the ministry following allegations raised by his wife Bindu Menon. Ganesh Kumar made it clear to the media at the inauguration ceremony of the KSRTC hospital that the issue of resignation is not on the agenda. After the cabinet meeting, Ganesh Kumar held discussions with the Chief Minister

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാജി ഇല്ല; മാപ്പിൽ ഒതുക്കി; തീരുമാനം വ്യക്തമാക്കി ഗണേഷ് കുമാർ
Open in App
Home
Video
Impact Shorts
Web Stories