TRENDING:

ഭാര്യയുടെ പരാതി ഒത്തുതീർപ്പാക്കിയ ഗണേഷ് കുമാറിന് സോളാർ പ്രഹരം; മന്ത്രിയുടെ ഹർജി കോടതി തള്ളി

Last Updated:

സോളാർ കേസ് പ്രതി സരിത എസ്. നായർ തയ്യാറാക്കിയ 21പേജുള്ള കത്തിൽ നാല് പേജ് എഴുതി ചേർത്തത്തിൽ കെ.ബി. ഗണേഷ്‌കുമാർ അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് കേസിനാധാരം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തെരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ (Minister K.B. Ganesh Kumar) സമര്‍പ്പിച്ച ഹർജി കോടതി തള്ളി. കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. സോളാർ കേസ് പ്രതി സരിത എസ്. നായർ തയ്യാറാക്കിയ 21പേജുള്ള കത്തിൽ നാല് പേജ് എഴുതി ചേർത്തത്തിൽ കെ.ബി. ഗണേഷ്‌കുമാർ അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് കേസിനാധാരം.
News18
News18
advertisement

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോടതി നടപടികള്‍ക്ക് അമിത പ്രാധാന്യം ലഭിക്കുന്നു എന്നും അത് തനിക്ക് ദോഷമായി ബാധിക്കും എന്ന് കാണിച്ചാണ് കെ.ബി. ഗണേഷ് കുമാര്‍ കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കഴിയും വരെ കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്നായിരുന്നു ഗണേഷ് കുമാർ ഹർജിയിൽ ആവശ്യപ്പെട്ടത്.

എന്നാൽ ഇവയെല്ലാം കോടതിക്ക് പുറത്ത് നടക്കുന്ന രാഷ്ട്രീയ അധിഷ്ഠിത വിഷയങ്ങളാണെന്നും നിലവിലെ കേസുമായി ബന്ധമില്ല എന്നുമായിരുന്നു എതിർഭാഗം വാദിച്ചത്. ഇരുവാദങ്ങളും നിരീക്ഷിച്ച കോടതി കെ.ബി. ഗണേഷ്‌കുമാറിന്റെ ഹർജി തള്ളുകയായിരുന്നു.

advertisement

സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ നാല് പേജ് കൂട്ടിച്ചേര്‍ത്തു എന്ന് കാണിച്ചു കൊണ്ടുള്ള പരാതിയിലാണ് കോടതി നടപടികള്‍ നടക്കുന്നത്. നിലവിൽ ഹർജി തള്ളിയതോടെ സോളാർ ഗൂഢാലോചന കേസിന്റെ വിചാരണ നടപടികൾ തുടർന്നും നടക്കും. തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തിൽ സോളാർ കേസ് വീണ്ടും ചർച്ചയായി മാറുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The court has rejected the petition filed by Minister K.B. Ganesh Kumar seeking a stay on the proceedings in the solar case until the elections are over. The petition was dismissed by the Kottarakkara Judicial Magistrate Court. The case is based on the allegation that the accused, including K.B. Ganesh Kumar, conspired by adding four pages to a 21-page letter prepared by solar case accused Saritha S. Nair

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭാര്യയുടെ പരാതി ഒത്തുതീർപ്പാക്കിയ ഗണേഷ് കുമാറിന് സോളാർ പ്രഹരം; മന്ത്രിയുടെ ഹർജി കോടതി തള്ളി
Open in App
Home
Video
Impact Shorts
Web Stories