വിദൂഷകന്മാരെ പോലെയാണ് ചിലർ. 3.0 യെ പറ്റിയാണ് ഇവരുടെ സംസാരം. രാജാവിനെ തൃപ്തിപ്പെടുത്താനുള്ള തന്ത്രമാണിത്. അവർ പാട്ടുപാടും ഗീതങ്ങൾ വായിക്കും രാജഭക്തിക്കായി എന്തും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിൽ കോൺഗ്രസിൽ ഒരു നേതാവില്ലെന്നും കോൺഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കിൽ തന്റെ മുന്നിൽ മറ്റു വഴികൾ ഉണ്ടെന്നും ശശി തരൂർ എംപി. ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരത്തു നിന്നും 4 തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ആളാണ് താനെന്നും അത് സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള തൻറെ അവകാശത്തെ ജനങ്ങൾ പിന്തുണച്ചത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
February 23, 2025 7:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K C Venugopal: കേരളത്തിൽ വീണ്ടും രാജദാസന്മാർ 3.0 യുമായി ഇറങ്ങിയിട്ടുണ്ട്; തരൂരിനെ പരോക്ഷമായി വിമർശിച്ച് കെ സി വേണുഗോപാൽ