കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയത് ലീഗിലെ ആഭ്യന്തര കാര്യമാണ്. കുഞ്ഞാലിക്കുട്ടി മാത്രമല്ല അന്നു സഭയില്‍ എത്താതിരുന്നത്. സി.പി.എം എം.പിമാര്‍ എല്ലാവരും ഉണ്ടായിരുന്നോ? കേരളത്തില്‍നിന്നുള്ള സി.പി.എം എം.പിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ലല്ലോയെന്നും വേണുഗോപാല്‍ ചോദിച്ചു.
യോജിക്കാവുന്ന കക്ഷികളുടെയെല്ലാം പിന്തുണയോടെ മുത്തലാഖ് ബില്ലിനെ എതിര്‍ക്കും. ബില്‍ ഇതേ രീതിയില്‍ പാസാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല.
Also Read തനിക്കെതിരെ നടക്കുന്നത് കുപ്രചരണമെന്ന് കുഞ്ഞാലിക്കുട്ടി
Also Read കുഞ്ഞാലിക്കുട്ടിയോട് ലീഗ് വിശദീകരണം തേടി
advertisement
ലോക്‌സഭയിലെ വോട്ടെടുപ്പു ബഹിഷ്‌കരിക്കാനായിരുന്നു പൊതുധാരണ. വോട്ടെടുപ്പില്‍ പങ്കെടുത്തതു കൊണ്ടു കാര്യമില്ലെന്നതിനാലായിരുന്നു ബഹിഷ്‌കരണം. രാജ്യസഭയില്‍ ബില്ലിനെതിരെ വോട്ടു ചെയ്യാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നും വേണുഗോപാല്‍ പറഞ്ഞു.