• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുത്തലാഖ്; തനിക്കെതിരെ നടക്കുന്നത് കുപ്രചരണമെന്ന് കുഞ്ഞാലിക്കുട്ടി

മുത്തലാഖ്; തനിക്കെതിരെ നടക്കുന്നത് കുപ്രചരണമെന്ന് കുഞ്ഞാലിക്കുട്ടി

പി.കെ കുഞ്ഞാലിക്കുട്ടി

പി.കെ കുഞ്ഞാലിക്കുട്ടി

  • Share this:
    അബുദാബി: ലോക്‌സഭയില്‍ മുത്തലാഖ് ബില്ലിന്‍മേലുള്ള വോട്ടെടുപ്പില്‍ പങ്കെടുത്തില്ലെന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.

    മുത്തലാഖ് ചര്‍ച്ച ബഹിഷ്‌കരിക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തപ്പോഴാണ് ലീഗും തീരുമാനം മാറ്റിയതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എതിര്‍ത്ത് വോട്ട് ചെയ്‌തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    പാര്‍ട്ടിപരമായ ചില ആവശ്യങ്ങള്‍ ഉള്ളതിനാലും വിദേശത്ത് പോകേണ്ടി വന്നതിനാലുമാണ് താന്‍
    ഹാജരാകാത്തതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ആദ്യം ബഹിഷ്‌ക്കരിക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിലര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ലീഗും നിലപാട് മാറ്റുകയായിരുന്നു.

    Also Read മുത്തലാഖ് ചർച്ചയിൽനിന്ന് കുഞ്ഞാലിക്കുട്ടി മുങ്ങി; വിട്ടുനിന്നത് നിഖാഹിൽ പങ്കെടുക്കാൻ

    Also Read കോൺഗ്രസിനെയും ലീഗിനെയും കടന്നാക്രമിച്ച് ഇടത് പാർട്ടികൾ

    പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന് താനും ഇ.ടി മുഹമ്മദ് ബഷീറും കൂടിയാലോചിച്ചാണ് തീരുമാനിച്ചത്. അപ്പോള്‍ സഭയില്‍ ഉണ്ടായിരുന്ന അദ്ദേഹം പ്രതിഷേധ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. പെട്ടന്ന് എടുത്ത തീരുമാനമായതിനാലാണ് തനിക്ക് ഹാജരാകാന്‍ സാധിക്കാതിരുന്നത്. എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രമാണ് ഉണ്ടായത്. പൂര്‍ണമായ വോട്ടെടുപ്പല്ല അവിടെ നടന്നത്. ചില തനിക്കെതിരെ വസ്തുതാ വിരുദ്ധമായി കുപ്രചരണം നടത്തുകയാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

    First published: