പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ മന്ത്രി സജി ചെറിയാന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചില ബിഷപ്പുമാർക്ക് ബി.ജെ.പി. നേതാക്കൾ വിളിച്ചാൽ പ്രത്യേക രോമാഞ്ചമാണെന്ന സജി ചെറിയാന്റെ പ്രസ്താവനയാണ് സഭാ നേതൃത്വത്തെ ചൊടിപ്പിച്ചത്. സി.പി.എം. പുന്നപ്ര നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസായ ആർ. മുരളീധരൻ നായർ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോൾ ആയിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.
Also Read - 'സഭയുടെ ആഘോഷങ്ങളിൽ ആരെ ക്ഷണിക്കണമെന്നതിന് ജലീലിന്റെ ഉപദേശം വേണ്ട'; കെസിബിസി
advertisement
ഉന്നത സ്ഥാനത്തിരിക്കുന്നവർ സംസ്‌കാര സമ്പന്നമായ ഭാഷ ഉപയോഗിക്കണമെന്നു സജി ചെറിയാന്റേത് മോശമായ വാക്കുകളാണെന്നും ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു. പ്രധാനമന്ത്രി വിളിച്ച പരിപാടിയിലാണ് പങ്കെടുത്തതെന്നും തന്റെ പ്രതികരണത്തിൽ ഔചിത്യക്കുറവുണ്ടെന്ന് തോന്നിയാൽ മന്ത്രി തിരുത്തട്ടെയെന്നും കെസിബിസി വക്താവ് വ്യക്തമാക്കി.
പ്രധാനമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ ബിഷപ്പുമാർ പങ്കെടുക്കുന്നതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അതിനെ വിമർശിച്ച മന്ത്രി സജി ചെറിയാൻ പ്രസ്താവന തിരുത്തണമെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ ആവശ്യപ്പെട്ടു. മന്ത്രിയുടേത് ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനുള്ള നയമാണെന്നും ഫാദർ ഫിലിപ്പ് കുറ്റപ്പെടുത്തി.പാർട്ടി നേതൃത്വം ഇടപെട്ട് മന്ത്രിയെക്കൊണ്ട് പ്രസ്താവന തിരുത്തിക്കണമെന്ന നിലപാടിലാണ് സഭാ നേതൃത്വം.