TRENDING:

SIRനെതിരെ ഒറ്റക്കെട്ട്; പ്രതിപക്ഷത്തിന്റെ പിന്തുണയോടെ നിയമസഭ പ്രമേയം പാസാക്കി

Last Updated:

എസ്ഐആർ നടപടികൾ ഉപേക്ഷിക്കണമെന്നും സുതാര്യമായി പട്ടിക പരിഷ്കരിക്കണമെന്നും നിയമസഭ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ നിയമഭേദഗതി പൊടിതട്ടിയെടുക്കാനുള്ള നീക്കമാണ് എസ്ഐആർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്‍കരണത്തിനെതിരെ (‌SIR) ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ട്. സംയുക്ത പ്രമേയം കേരള നിയമസഭ പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കുകയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പിന്തുണക്കുകയും ചെയ്തു. മുസ്ലിം ലീഗ് എംഎൽഎമാരായ യു എ ലത്തീഫ്, എൻ ഷംസുദ്ദീൻ എന്നിവർ പ്രമേയത്തിന്മേൽ ഭേദഗതികൾ അവതരിപ്പിച്ചു.
പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും
പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും
advertisement

എസ്ഐആർ നടപടികൾ ഉപേക്ഷിക്കണമെന്നും സുതാര്യമായി പട്ടിക പരിഷ്കരിക്കണമെന്നും നിയമസഭ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ നിയമഭേദഗതി പൊടിതട്ടിയെടുക്കാനുള്ള നീക്കമാണ് എസ്ഐആർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വോട്ടർപട്ടികയിൽ നിന്ന് ആളുകളെ യുക്തിരഹിതമായാണ് ഒഴിവാക്കിയതെന്ന് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേ രീതിയിലാണ് ദേശീയ അടിസ്ഥാനത്തിൽ ലക്ഷ്യമിടുന്നതെന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ട്. ബിഹാർ എസ്ഐആറിന്‍റെ ഭരണഘടനാ സാധുത സുപ്രീംകോടതിയുടെ പരിഗണനയിലുള്ളപ്പോൾ തിരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കൂടി കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാനാവില്ല.

advertisement

ദീർഘകാല തയാറെടുപ്പും കൂടിക്കാഴ്ചയും ആവശ്യമായ എസ്ഐആറിൽ പ്രക്രിയ തിടുക്കത്തിൽ നടപ്പാക്കുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തിരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിലാഴ്ത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2024ലെ വോട്ടർപട്ടിക എസ്ഐആറിന് അടിസ്ഥാനമായി അംഗീകരിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം.

അതേസമയം, തീവ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ന്​ മു​ന്നോ​ടി​യാ​യി 2002ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ർ പ​ട്ടി​ക​യു​ടെ​യും നി​ല​വി​ലെ വോ​ട്ട​ർ പ​ട്ടി​ക​യു​ടെ​യും സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ൻ ​ആ​രം​ഭി​ച്ചിട്ടുണ്ട്. ഇ​രു പ​ട്ടി​ക​ക​ളും താ​ര​ത​മ്യം ചെ​യ്ത് എ​ത്ര​ത്തോ​ളം വ്യ​ത്യാ​സ​മു​ണ്ടെ​ന്ന്​ ഐ ​ടി സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തു​ക​യാ​ണ്​ ല​ക്ഷ്യം.

advertisement

കേ​ര​ള​ത്തി​ൽ എ​സ്​ഐ​ആ​ർ ന​ട​പ​ടി​ക​ളു​ടെ സ​മ​യ​ക്ര​മ​വും മ​റ്റും കേ​ന്ദ്രം പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ ഈ ​പ​രി​ശോ​ധ​ന നി​ർ​ണാ​യ​ക​മാ​ണ്. 2002ലെ ​പ​ട്ടി​ക​യെ അ​പേ​ക്ഷി​ച്ച് 2025ലെ ​പ​ട്ടി​ക​യി​ൽ 53.25 ല​ക്ഷം വോ​ട്ട​ർ​മാ​ർ കൂ​ടു​ത​ലു​ണ്ട്. 2002ലെ​യും 2025ലെ​യും വോ​ട്ട​ർ പ​ട്ടി​ക പ​രി​ശോ​ധി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള നി​ർ​ദേ​ശം കമ്മീ​ഷ​ൻ പു​റ​ത്തി​റ​ക്കിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
SIRനെതിരെ ഒറ്റക്കെട്ട്; പ്രതിപക്ഷത്തിന്റെ പിന്തുണയോടെ നിയമസഭ പ്രമേയം പാസാക്കി
Open in App
Home
Video
Impact Shorts
Web Stories