TRENDING:

'തീവ്രവാദത്തിന്റെ ഹോട്ട്‌സ്‌പോട്ടായി കേരളം മാറുന്നു'; BJP ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ

Last Updated:

ഇടത് സര്‍ക്കാര്‍ കേരളത്തിന് ഭീഷണിയാണെന്ന് ജെ.പി നഡ്ഡ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരളം തീവ്രവാദികളുടെ ഹോട്ട്സ്‌പോട്ടായി മാറിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ. കവടിയാറില്‍ ബൂത്ത് ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടത് സര്‍ക്കാര്‍ കേരളത്തിന് ഭീഷണിയാണെന്ന് ജെ.പി നഡ്ഡ പറഞ്ഞു. സാധാരണക്കാരനു കേരളത്തില്‍ സുരക്ഷയില്ലാതെയായെന്നു നഡ്ഡ പറഞ്ഞു.
advertisement

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ പരാമര്‍ശിച്ച നഡ്ഡ സര്‍വ്വകലാശാലകളില്‍ ബന്ധു നിയമനം നടക്കുന്നുവെന്നും ലോകായുക്തയെ ഇല്ലാതാക്കുന്നുവെന്നും വിമര്‍ശിച്ചു. വര്‍ഗീയസംഘര്‍ഷങ്ങള്‍ സംസ്ഥാനത്തു വര്‍ധിച്ചെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകളിലും സാധനങ്ങളിലും ക്രമക്കേട് നടന്നെന്ന് അദ്ദേഹം ആരോപിച്ചു.

Also Read-'കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ പ്രസവ വാര്‍ഡ് കണ്ടാല്‍ പ്രസവം നിര്‍ത്തിയ സ്ത്രീയ്ക്ക് പോലും പ്രസവിക്കാന്‍ തോന്നും'; എം.വി ജയരാജന്‍

സര്‍വകലാശാലകളില്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുള്ളവരെയാണ് നിയമിക്കുന്നത്. ലോകായുക്ത നിയമത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റുകാര്‍ക്ക് പണ്ട് ഈ രീതിയില്ലായിരുന്നു. ഇപ്പോള്‍ അവരും അഴിമതിയിലേക്ക് പോയി. സാമ്പത്തിക അച്ചടക്കമില്ലാതെ തകര്‍ന്ന സംസ്ഥാനമായി കേരളം മാറിയെന്നും ജെപി നഡ്ഡ പറഞ്ഞു.

advertisement

Also Read-അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് NIA

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

താമര കേരളത്തില്‍ വിരിയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും നഡ്ഡ വ്യക്തമാക്കി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി സരസ്വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തീവ്രവാദത്തിന്റെ ഹോട്ട്‌സ്‌പോട്ടായി കേരളം മാറുന്നു'; BJP ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ
Open in App
Home
Video
Impact Shorts
Web Stories