അനിശ്ചിതകാല നിരാഹാര സമരത്തിന് മുന്‍നിര നേതാക്കളില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെ അവസാന ഘട്ടത്തില്‍ മുതിര്‍ന്ന നേതാവിനെ സമരത്തിനായി രംഗത്തിറക്കിയാകും ബിജെപി സമരം അവസാനിപ്പിക്കുക. സെക്രട്ടറിയേറ്റിനു മുന്നില്‍ ആരംഭിച്ച സമരം ഇന്ന് 43 ദിവസത്തിലെത്തിയിരിക്കുകയാണ്. ആറു നേതാക്കളാണ് ഇതുവരെ നിരാഹാര സമരത്തില്‍ പങ്കെടുത്തത്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധകൃഷ്ണനായിരുന്നു നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്. പിന്നീട് സികെ പത്മനാഭന്‍, ശോഭ സുരേന്ദ്രന്‍, എന്‍ ശിവരാജന്‍, പിഎം വേലായുധന്‍ എന്നിവരും നിരാഹരം കിടന്നു.
advertisement
മഹിളാ മോര്‍ച്ചാ സംസ്ഥാന അധ്യക്ഷ വി.ടി. രമയുടെ നിരാഹരം ഇന്ന് അവസാനിക്കുകയും പികെ കൃഷ്ണദാസ് സമരം ഏറ്റെടുക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു ദിവസത്തിനുള്ളില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണുന്നുണ്ട്. ഇതിനു ശേഷമാകും തുടര്‍ പ്രതിഷേധങ്ങളെക്കുറിച്ച് തീരുമാനമെടുക്കുക.