വില്യംസിനെതിരെ നടപടിയെടുക്കണമെന്ന് ബെംഗളൂരു എഫ്സിയോടും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ബെംഗളുരു എഫ്സി-ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ 82ാം മിനിട്ടിലായിരുന്നു സംഭവം. എയ്ബനുമായുണ്ടായ തർക്കത്തിൽ വില്യംസ് താരത്തെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ ആംഗ്യം കാണിച്ചതായാണ് പരാതി.
advertisement
advertisement
ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. റയാൻ വില്യംസിനെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകരും രംഗത്തെത്തി. രാജ്യാന്തര മത്സരങ്ങളിലടക്കം ഇത്തരം ആംഗ്യങ്ങൾ കാണിച്ചവർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും എന്നാൽ, വില്യംസിന് മഞ്ഞക്കാർഡ് പോലും നൽകാൻ റഫറി തയ്യാറായില്ലെന്നും ആരാധകർ പറയുന്നു.
ത്താം സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ബെംഗളുരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 23, 2023 7:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബ്ലാസ്റ്റേഴ്സ് താരം ഐബനെ വംശീയമായി അധിക്ഷേപിച്ചു; ബെംഗളുരു എഫ്സി താരം റയാൻ വില്യംസിനെതിരെ പരാതി