TRENDING:

കെഎസ്ആർടിസിക്ക് ഇനി ഇലക്ട്രിക് ബസുകൾ വേണ്ടേ? ഡീസൽ ബസുകൾ വാങ്ങാൻ 92 കോടി രൂപ

Last Updated:

ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞത് വലിയ ചർച്ചയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ഇളക്ട്രിക് ബസുകൾ വാങ്ങാൻ ബജറ്റിൽ 92 കോടി രൂപ വകയിരുത്തി. ഇത് കൂടാതെ കെഎസ്‌ആര്‍ടിസിക്കായി വിവിധ പദ്ധതി ഇനത്തില്‍ 128.54 കോടി അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ പരിസ്ഥിതി സൗഹൃദമായ ബിഎസ് 6 ഡീസല്‍ ബസുകള്‍ വാങ്ങുന്നതിനാണ് 92 കോടി രൂപ വകയിരുത്തിയത്. ഇത്തവണത്തെ ബജറ്റിൽ ഇലക്ട്രിക് ബസുകൾ വാങ്ങാൻ പണം വകയിരുത്തിയില്ല എന്നത് ശ്രദ്ധേയമായി. ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞത് വലിയ ചർച്ചയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കെഎസ്‌ആര്‍ടിസിക്ക് അനുവദിച്ചിട്ടുള്ള ധനസഹായത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. യുഡിഎഫ് കാലത്ത് കെഎസ്‌ആര്‍ടിസിക്ക് 1463.86 കോടി അനുവദിച്ച സ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ 2016-21 കാലത്ത് 5002.13 കോടി രൂപയാണ് അനുവദിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

രണ്ടാം പിണറായി സര്‍ക്കാര്‍ കെഎസ്ആർടിസിക്ക് വേണ്ടി മൂന്നുവര്‍ഷത്തിനിടെ 4917.92 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മോട്ടോര്‍വാഹന വകുപ്പിന് 32.52 കോടി രൂപ വകയിരുത്തുന്നതായും മന്ത്രി ബാലഗോപാല്‍ പ്രസ്താവിച്ചു.

advertisement

ചെക്‌പോസ്റ്റുകള്‍ ആധുനിക വത്കരിക്കുന്നതിനായി 5.2 കോടി രൂപ വകയിരുത്തി. ഉള്‍നാടന്‍ ജലഗതാഗതമേഖലയ്ക്ക് 130.32 കോടി രൂപ നീക്കിവച്ചു. ജലഗതാഗത വകുപ്പിന് വകയിരുത്തിയ തുകയില്‍ 22.3 കോടി രൂപ ഉയര്‍ന്ന സുരക്ഷയും ഇന്ധനക്ഷമതയുമുള്ള പുതിയ ബോട്ടുകള്‍ വാങ്ങുന്നതിനും ഫെറി സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള വിഹിതമാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൊല്ലം-അഷ്ടമുടി, ആലപ്പുഴ വേമ്പനാട് കായല്‍ ടൂറിസം പദ്ധതി എന്നിവയ്ക്ക് രണ്ട് സോളാര്‍ ബോട്ടുകള്‍ വാങ്ങുന്നതിനായി 5 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെഎസ്ആർടിസിക്ക് ഇനി ഇലക്ട്രിക് ബസുകൾ വേണ്ടേ? ഡീസൽ ബസുകൾ വാങ്ങാൻ 92 കോടി രൂപ
Open in App
Home
Video
Impact Shorts
Web Stories