Union Budget 2024(യൂണിയൻ ബജറ്റ്) Live Updates
സംസ്ഥാനത്ത് ലോകോത്തര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉറപ്പാക്കുകയാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനുള്ള ആശയങ്ങള്‍ രൂപീകരിക്കാന്‍ രാജ്യത്തിന് പുറത്ത് നാല് അകാദമിക് കോണ്‍ക്ലേവുകള്‍ നടത്തും. പ്രവാസികളായ അകാഡമിക് വിദഗ്ധരുടെ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും തീരുമാനമുണ്ട്. വിദേശ വിദ്യാർഥികളെ കേരളത്തിലോട്ട് ആകര്‍ഷിക്കുമെന്നും വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ കേരളത്തിലും കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ സര്‍വകലാശാല ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നികുതി ഇളവുകള്‍ ഉള്‍പ്പെടെ നല്‍കിയായിരിക്കും സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുക. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിക്ഷേപത്തിന് പ്രത്യേക പ്രോല്‍സാഹനവും പാക്കേജുകളും ലഭ്യമാക്കുമെന്നും ബജറ്റ് പ്രഖ്യാപനങ്ങളിൽ പറയുന്നു.
advertisement
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകള്‍ക്കും വിദേശ സർവകലാശാലകൾക്കും അനുമതി നൽകുന്നതിനെതിരെ ശക്തമായ നിലപാടാണ് ഇടതുപക്ഷ പാർട്ടികൾ മുമ്പ് സ്വീകരിച്ചിരുന്നത്. ഇതിന്റെ പേരില്‍ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ശക്തമായ സമരങ്ങൾക്ക് കേരളം വേദിയായിരുന്നു. ഈ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നയം മാറ്റം വരുംദിവസങ്ങളിൽ വലിയ ചര്‍ച്ചയാകാനാണ് സാധ്യത.