നേരത്തെ നിശ്ചയിച്ച ധാരണ പ്രകാരം ഇരുവർക്കും പകരമായി കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. പുതിയ മന്ത്രിമാരുടെ 29 ന് സത്യപ്രതിജ്ഞ ചെയ്യും.
രാജി നൽകിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. തന്റെ രണ്ടര വർഷത്തെ പ്രവർത്തനം ജനങ്ങൾ വിലയിരുത്തട്ടെ എന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നത്. തന്നെ മന്ത്രി ആക്കിയത് എൽഡിഎഫ് ആണ്. എൽഡിഎഫ് തീരുമാനം അംഗീകരിക്കും.
കെഎസ്ആർടിസിയിൽ മുഴുവൻ ശമ്പളവും നല്കിയിട്ടാണ് ഇറങ്ങുന്നതെന്ന് ആന്റണി രാജു പ്രതികരിച്ചു . ഒരു രൂപ പോലും കുടിശികയില്ലെന്നും ആന്റണി രാജു പറഞ്ഞു. ഉയർന്ന് വന്ന വിമർശനങ്ങൾ എല്ലാം താനിരുന്ന കസേരയോട് ആയിരുന്നെന്ന് മനസിലാക്കുന്നെന്നും ഒന്നും വ്യക്തിപരമായി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 24, 2023 10:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവെച്ചു; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഈ മാസം 29 ന്