TRENDING:

Gujarat| കേരളാ ചീഫ് സെക്രട്ടറി ഗുജറാത്തിലേക്ക്; സന്ദർശനം ഭരണസംവിധാനം പഠിക്കാൻ

Last Updated:

മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ നേതാക്കളും നിരന്തരം വിമർശിച്ചുവരുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനത്തേക്കാണ് ചീഫ് സെക്രട്ടറിയുടെ സന്ദർശനമെന്നതാണ് ശ്രദ്ധേയം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഗുജറാത്തിന്റെ (Gujarat) ഭരണസംവിധാനത്തെക്കുറിച്ച്‌ പഠിക്കാൻ കേരളം (Kerala). ഗുജറാത്തിൽ ഇ-ഗവേണൻസിനായി നടപ്പാക്കിയ ഡാഷ് ബോർഡ് സിസ്റ്റം പഠിക്കാൻ ചീഫ് സെക്രട്ടറി വി പി ജോയ് (chief secretary vp joy) ആണ് ഗുജറാത്ത് സന്ദർശിക്കുന്നത്. ഇന്നു മുതൽ 29 വരെയാണ് സന്ദർശനം. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസർ ഉമേഷ് ഐഎഎസും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
advertisement

മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ നേതാക്കളും നിരന്തരം വിമർശിച്ചുവരുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനത്തേക്കാണ് ചീഫ് സെക്രട്ടറിയുടെ സന്ദർശനമെന്നതാണ് ശ്രദ്ധേയം.

ഗുജറാത്ത് ഭുപേന്ദ്രഭായി പട്ടേൽ സർക്കാരിന്റെ പദ്ധതി നടത്തിപ്പ് സംബന്ധിച്ചും വിവിധ സർക്കാർ വകുപ്പുകളുടെ പ്രകടനവും ഡാഷ് ബോർഡ് സിസ്റ്റം നടപ്പാക്കിയതിലൂടെ നേടിയ പുരോഗതിയും മനസ്സിലാക്കാനാണ് സന്ദർശനം. വിവിധ സർക്കാർ പദ്ധതികളുടെ ജില്ലാതല നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി 2019ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ആരംഭിച്ചതാണ് ഈ പദ്ധതി. ശക്തമായ ഡാറ്റാബേസ് സൃഷ്ടിക്കുകയും, സി എം ഡാഷ്‌ബോർഡ് വഴി സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതി.

advertisement

സാധാരണക്കാരുടെ പരാതികൾ തീർപ്പാക്കാനാണ് ഈ സംവിധാനം രൂപീകരിച്ചത്. സർക്കാർ ഉദ്യോഗസ്ഥരെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുക ലക്ഷ്യാക്കിയാണ് പദ്ധതി നടപ്പാക്കിയത്.

കെ വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയാല്‍ സിപിഎം അഭയം നല്‍കുമെന്ന് പ്രഖ്യാപിച്ച് കോടിയേരി

കെ വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയാല്‍ സിപിഎം അഭയം നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ വി തോമസിനെ പുറത്താക്കിയാൽ രാഷ്ട്രീയ അഭയം നല്‍കാന്‍ ഇടത് പക്ഷത്ത് യാതൊരു പ്രയാസവുമില്ല. കോൺഗ്രസ് പുറത്താക്കുന്നവർക്ക് സിപിഎം അഭയം നൽകുമെന്നും കോടിയേരി കണ്ണൂരില്‍ നടത്തിയ ബഹുജനക്യാംപെയിനിൽ പ്രഖ്യാപിച്ചു.

advertisement

'ബിജെപിക്ക് ഒപ്പം ചേർന്ന് കെ റെയിൽ സമരം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാത്ത കോൺഗ്രസാണ് പാർട്ടി കോൺഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന്‍റെ പേരിൽ കെ.വി തോമസിനെതിരെ നടപടി ശുപാർശ ചെയ്യുന്നത്. കോൺഗ്രസും ബിജെപിയും ഒന്നിച്ചാണ് കല്ല് പറിക്കാൻ പോകുന്നത്. കോൺഗ്രസിന് സിപിഎമ്മിനോടാണ് വിരോധം. ആർഎസ്എസ്സിനോടല്ല. കെ.വി തോമസിനെ പുറത്താക്കിയാൽ അഭയം കിട്ടാൻ ഇടത് പക്ഷത്ത് യാതൊരു പ്രയാസവുമില്ല. കോൺഗ്രസ് പുറത്താക്കുന്നവർക്ക് സിപിഎം അഭയം നൽകും'', കോടിയേരി വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോൺഗ്രസ്സുകാർ ആർഎസ്എസ് ഉയർത്തുന്ന ഹിന്ദുത്വ മുദ്രാവാക്യത്തിന് പിന്നാലെ പോകുകയാണ് ,പലയിടത്തും കോൺഗ്രസുകാർ ബിജെപിയാണ്. കേരളത്തിലും അതാകാനാണ് ശ്രമിക്കുന്നത്. 35 വർഷം വർഗ്ഗീയ കലാപങ്ങൾ ഇല്ലാത്ത പശ്ചിമ ബംഗാളിൽ ഇന്ന് കലാപങ്ങൾ പതിവായി. ഇടതു പക്ഷം ഇല്ലാതായാൽ പല ശക്തികളും അഴിഞ്ഞാടും, കലാപമുണ്ടാകുമെന്നും കോടിയേരി ആരോപിക്കുന്നു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gujarat| കേരളാ ചീഫ് സെക്രട്ടറി ഗുജറാത്തിലേക്ക്; സന്ദർശനം ഭരണസംവിധാനം പഠിക്കാൻ
Open in App
Home
Video
Impact Shorts
Web Stories