TRENDING:

പിണറായി വിജയൻ കർണാടകയിൽ; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി നാളെ കൂടിക്കാഴ്ച

Last Updated:

സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതി മംഗലാപുരംവരെ നീട്ടുന്ന കാര്യവും ചർച്ചയാകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ - കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി നാളെ ചര്‍ച്ച നടത്തും. രാവിലെ ഒമ്പതരയ്ക്കാണ് കൂടിക്കാഴ്ച.  ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതി മംഗലാപുരംവരെ നീട്ടുന്ന കാര്യവും ചർച്ചയാകാൻ സാധ്യതയുണ്ട്.
advertisement

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരുടെ സതേൺ സോണൽ കൗൺസിൽ യോഗത്തിൽ സിൽവർലൈൻ സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ ഇക്കാര്യം ചർച്ച നടത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായതാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സിൽവർ ലൈനിന്റെ സാങ്കേതിക വിവരങ്ങൾ കർണാടക സർക്കാർ കേരളത്തോട് ചോദിച്ചിരുന്നു. ഉദ്യോഗസ്ഥർ തമ്മിൽ ഇതു സംബന്ധിച്ച് ആശയവിനിമയവും നടന്നു.തലശേരി–മൈസൂരു, നിലമ്പൂർ–നഞ്ചൻകോട് പാതകളെക്കുറിച്ചും ചർച്ച നടക്കും.  സി പി എം കർണാടക സംസ്ഥാന കമ്മിറ്റി ബാഗേപ്പള്ളിയിൽ സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ പങ്കെടുക്കാനാണ് പിണറായി വിജയൻ കർണാടകയിലെത്തിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിണറായി വിജയൻ കർണാടകയിൽ; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി നാളെ കൂടിക്കാഴ്ച
Open in App
Home
Video
Impact Shorts
Web Stories