രാവിലെ ബാങ്കിൽ എത്തിയ ദീപു ഭക്ഷണം കഴിക്കുവാനായി വീട്ടിലേക്ക് പോയിരുന്നു. ഇതിനു പിന്നാലെ ഭക്ഷണം കഴിച്ച് വീട്ടിലെത്തിയ ദീപു മുറിക്കുള്ളിൽ കടന്ന് കതകടച്ചശേഷം തൂങ്ങി മരിക്കുകയായിരുന്നു . എന്നാല്‍ കുറെ സമയം കഴിഞ്ഞും ദീപു പുറത്ത് വരാത്തത് കണ്ട് ഭാര്യ നടത്തിയ തിരച്ചലിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
Also read-വീടുപണി പാതിവഴിയില്‍ മുടങ്ങി; കുറിപ്പെഴുതിവെച്ച് ലോട്ടറി കച്ചവടക്കാരന്‍ ജീവനൊടുക്കി
ഉടൻതന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. കട ബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്നാണ് പോലീസ് നൽകുന്ന വിവരം. ദീപു സുകുമാരന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നതായി പോലീസിന്റെ പ്രാഥമിക നിഗമനം അസ്വാഭാവികമരണത്തിന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് രമ സുകുമാരൻ അമ്മയാണ്. കെ എസ് എസ് പി യു ജില്ലാ പ്രസിഡൻറ് കെ കെ സുകുമാരൻ അച്ഛനാണ്.
advertisement
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).