TRENDING:

'പാലായിലേത് പ്രാദേശികമായ കാര്യം'; നഗരസഭ ചെയർമാനെ സിപിഎമ്മിന് തീരുമാനിക്കാം: ജോസ് കെ. മാണി

Last Updated:

മുന്നണി ധാരണകൾ പൂർണമായി പാലിക്കുമെന്ന് സ്റ്റീഫൻ ജോർജ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലായിലേത് പ്രാദേശികമായ കാര്യമെന്ന് വ്യക്തമാക്കി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാലാ നഗരസഭാ ചെയർമാന്റെ കാര്യം സിപിഎമ്മിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ആരെ തീരുമാനിച്ചാലും കേരള കോൺഗ്രസ് അംഗീകരിക്കുമെന്ന് കേരള കോൺഗ്രസ് നേതാവ് സ്റ്റീഫൻ ജോർജ് പറഞ്ഞു. ബിനു പുളിക്കകണ്ടത്തെ സിപിഎം തീരുമാനിച്ചാലും കേരള കോൺഗ്രസ് പിന്തുണക്കും. മുന്നണി ധാരണകൾ പൂർണമായി പാലിക്കുമെന്നും സ്റ്റീഫൻ ജോർജ് പ്രതികരിച്ചു
advertisement

അതേസമയം, പാലാ നഗരസഭയുടെ പുതിയ അധ്യക്ഷൻ ആരെന്ന കാര്യത്തിൽ തീരുമാനം വൈകുകയാണ്. സിപിഎം പാർലമെന്ററി പാർട്ടിയോഗം വൈകുന്നേരം 6 മണിക്ക് ചേരും. പാർട്ടി ചിഹ്നത്തിൽ മൽസരിച്ചു ജയിച്ച ഏക കൗൺസിലർ ബിനു പുളിക്കക്കണ്ടത്തെ ചെയർമാനാക്കാനായിരുന്നു സിപിഎമ്മിലെ ആദ്യ ആലോചന. എന്നാൽ ബിനുവിനെ ചെയർമാനാക്കുന്നതിൽ കേരള കോൺഗ്രസ് എം എതിർപ്പ് അറിയിച്ചതോടെയാണ് സിപിഎമ്മിൽ ആശയക്കുഴപ്പം രൂക്ഷമായത്. പാർട്ടി ചിഹ്നത്തിൽ ജയിച്ച കൗൺസിലറെ ഒഴിവാക്കിയാൽ പ്രതിഷേധം ഉണ്ടാകുമെന്നാണ് നേതൃത്വത്തിന് ആശങ്ക.

Also Read- ഭാര്യവീട്ടിലെത്തിയ യുവാവിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു; ഭാര്യ ഉൾപ്പെടെ മൂന്നുപേര്‍ കസ്റ്റഡിയിൽ

advertisement

കേരള കോൺഗ്രസ് നേതൃത്വവുമായി ഒരുതവണകൂടി ചർച്ച നടത്താൻ വേണ്ടിയാണ് പാർലമെൻററി പാർട്ടിയോഗം വൈകുന്നേരം ചേർന്നാൽ മതിയെന്ന തീരുമാനത്തിലേക്ക് സിപിഎമ്മെത്തിയത്. നിലവിൽ ബിനു പുളിക്കകണ്ടത്തെ ചെയർമാൻ ആക്കാൻ പറ്റില്ല എന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കേരള കോൺഗ്രസ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബിനുവിന് പകരം പാർട്ടി സ്വതന്ത്രരായി ജയിച്ച വനിത കൗൺസിലർമാരിൽ ഒരാളെ അധ്യക്ഷയാക്കിയുള്ള പ്രശ്ന പരിഹാരവും സിപിഎം നേതാക്കൾ ആലോചിക്കുന്നുവെന്നാണ് വിവരം

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാലായിലേത് പ്രാദേശികമായ കാര്യം'; നഗരസഭ ചെയർമാനെ സിപിഎമ്മിന് തീരുമാനിക്കാം: ജോസ് കെ. മാണി
Open in App
Home
Video
Impact Shorts
Web Stories