ഭാര്യവീട്ടിലെത്തിയ യുവാവിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു; ഭാര്യ ഉൾപ്പെടെ മൂന്നുപേര്‍ കസ്റ്റഡിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കൊല്ലപ്പെട്ട ബിബിന്‍ ബാബുവിന്റെ ഭാര്യ വിനി മോള്‍, ഭാര്യ സഹോദരന്‍ വിഷ്ണു (28), ഭാര്യ പിതാവ് സതീശന്‍ (60) എന്നിവരെയാണ് ഞാറക്കല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്
കൊച്ചി: യുവാവ് ഭാര്യവീട്ടുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ചു. എളങ്കുന്നപ്പുഴ സ്വദേശി ബിബിന്‍ ബാബു (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബിബിന്റെ ഭാര്യ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read- സ്വകാര്യ ബസിനുള്ളിൽ യുവതിയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച തമിഴ് സ്ത്രീ അറസ്റ്റിൽ
കൊല്ലപ്പെട്ട ബിബിന്‍ ബാബുവിന്റെ ഭാര്യ വിനി മോള്‍, ഭാര്യ സഹോദരന്‍ വിഷ്ണു (28), ഭാര്യ പിതാവ് സതീശന്‍ (60) എന്നിവരെയാണ് ഞാറക്കല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. ഭാര്യാപിതാവിന്റെയും സഹോദരന്റെയും മര്‍ദനമേറ്റാണ് യുവാവിന്റെ മരണം. തലയ്ക്ക് കമ്പി വടികൊണ്ട് അടിയേറ്റ് ഗുരുതരമായി പരുക്കേറ്റിരുന്നു.
advertisement
ബിബിനുമായി വഴക്കിട്ട് ഒരാഴ്ചയായി എളങ്കുന്നപ്പുഴയിലുള്ള സ്വന്തം വീട്ടിലായിരുന്നു ഭാര്യ വിനിമോള്‍. ഇന്നലെ ഉച്ചയോടെ ബിബിന്‍ ഭാര്യ വീട്ടില്‍ എത്തിയിരുന്നു. തുടര്‍ന്ന് വിനിമോളുമായി വാക്കുതര്‍ക്കമായി. പിന്നാലെ ഭാര്യ വിനിമോള്‍, സഹോദരന്‍ വിഷ്ണു, അച്ഛന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്ന് ബിബിനെ മര്‍ദിക്കുകയായിരുന്നു. കമ്പി വടി കൊണ്ട് തലക്കും ശരീര ഭാഗങ്ങളിലും മാരകമായി അടിയേറ്റ ബിബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മർദനത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.
Location :
Kochi,Ernakulam,Kerala
First Published :
January 18, 2023 8:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യവീട്ടിലെത്തിയ യുവാവിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു; ഭാര്യ ഉൾപ്പെടെ മൂന്നുപേര്‍ കസ്റ്റഡിയിൽ


