കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനാണ്. 2001-2006 കാലത്ത് യുഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്നു. ഖാദി, ഗ്രാമ വികസന വകുപ്പാണ് സി.എഫ് തോമസ് കൈകാര്യം ചെയ്തിരുന്നത്.
Also Read മുൻ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ജസ്വന്ത് സിംഗ് അന്തരിച്ചു
advertisement
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായി കെ.എസ്.യു പ്രവർത്തകനായി 1956 ലാണ് സി.എഫ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1964 ൽ കേരള കോൺഗ്രസിൽ ചേർന്ന അദ്ദേഹം പാർട്ടിയുടെ സ്ഥാപകാംഗമാണ്. കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
കേരളാ കോൺഗ്രസിലെ മുതിർന്ന നേതാക്കളിലൊരാളായ സിഎഫ് തോമസ് 1980 മുതൽ 40 വർഷമായി എംഎൽഎയാണ്. ഒൻപത് തവണയും നിയമസഭയിലെത്തിയത് ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ്. 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016 എന്നീ വർഷങ്ങളിലാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.