എന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ പിന്തുണയില്ലാതെ പ്രചാരണം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്ന ആശങ്ക സ്ഥാനാര്‍ഥിയും ജോസ് കെ മാണിയും സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. സിപിഎം നേതൃത്വം പിന്തുണ ഉറപ്പ് നല്‍കിയതോടെയാണ് ജോസ് വിഭാഗം മത്സരിക്കാമെന്ന നിലപാടില്‍ എത്തിച്ചേർന്നത്.
Also Read സിപിഎം നേതാവ് പിറവത്ത്; കുറ്റ്യാടിയില്ലാതെ കേരള കോണ്‍ഗ്രസ് എം 12 സീറ്റിൽ സ്ഥാനാർഥി പ്രഖ്യാപനം
കുറ്റ്യാടിയിലെ സിപിഎം പ്രവര്‍ത്തകരുടെ വികാരത്തെ മാനിക്കുന്നുവെന്നും സിപിഎം പ്രവര്‍ത്തകര്‍ ഹൃദയത്തിന്റെ ഭാഗമാണെന്നും എതിര്‍പ്പുകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നും നിയുക്ത സ്ഥാനാഥി മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു. താൻ കഴിഞ്ഞ 10 വര്‍ഷമായി പേരാമ്പ്ര കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പേരാമ്പ്രയില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അതുകൊണ്ട് തന്നെ കുറ്റ്യാടിയിലെ ജനങ്ങളുമായും സി.പി.എം പ്രവർത്തകരുമായും അടുത്ത ബന്ധമാണ് ഉള്ളതെന്നും മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു.
advertisement
Also Read 'പാർട്ടിയെ ജനം തിരുത്തും' എന്ന മുദ്രാവാക്യവുമായി കുറ്റ്യാടിയിൽ സിപിഎം പ്രവർത്തകരുടെ പരസ്യ പ്രതിഷേധം
"പ്രതിഷേധ പ്രകടനം ഉണ്ടായപ്പോൾ ബുദ്ധിമുട്ടുണ്ടായി. കുറ്റ്യാടി പോലുള്ള സ്ഥലത്ത് ഒരു പാട് കഷ്ടപ്പെട്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി വളർത്തിയത്. പെട്ടെന്ന് സീറ്റ് കേരള കോൺഗ്രസിന് സീറ്റ് വിട്ട് നൽകുമ്പോൾ പ്രവർത്തകർക്ക് ബുദ്ധിമൂട്ടുണ്ടാകും. ആ വികാര പ്രകടനത്തിൻ്റെ ഭാഗമായിട്ടാണ് അവിടെ പ്രതിഷേധം ഉണ്ടായത്. വരും ദിവസങ്ങളിൽ സി.പി.എം. പ്രവർത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് പ്രവർത്തനത്തിന് ഇറങ്ങും. അവർ പറയുംപോലെ അവർക്കൊപ്പം സജീവമായി ഇറങ്ങും."- മുഹമ്മദ് ഇഖ്ബാൽ ന്യൂസ് 18 നോട് പറഞ്ഞു.
പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ കേരള കോൺഗ്രസ് തന്നെ മത്സരിക്കണമെന്ന നിലപാടാണ് മണ്ഡലത്തിലെ സിപിഎം ഏരിയാ കമ്മിറ്റികളും സ്വീകരിച്ചത്. ഈ നിലപാട് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. പ്രതിഷേധത്തിന് പിന്നാലെ സി.പി.എം ഞായറാഴ്ച വിശദീകരണ യോഗവും വിളിച്ച് ചേർത്തിട്ടുണ്ട്. ഇതുവഴി പ്രതിഷേധം തണുപ്പിക്കാമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
Also Read വടകരയില്‍ കെ.കെ രമ മത്സരിച്ചാല്‍ പിന്തുണയ്ക്കും: രമേശ് ചെന്നിത്തല
എന്നാൽ സീറ്റ് വിട്ടുകൊടുക്കാൻ കേരള കോൺഗ്രസ് തയ്യാറായിട്ടും തീരുമാനം മാറ്റേണ്ടതില്ലെന്ന ജില്ലാ നേതൃത്വത്തിന്റെ നിലപാട് പ്രവർത്തകരിലും അനുയായികളിലും അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ തവണ അവസാന ഘട്ടം വരെ പരിഗണനയിലുണ്ടായിരുന്ന കെ പി കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കാതിരിക്കാനാണ് സീറ്റ് ഘടക കക്ഷിക്ക് നൽകിയതെന്ന ആരോപണം തുടക്കം മുതലുണ്ടായിരുന്നു.
പരസ്യ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയ പ്രവർത്തകർക്ക് എതിരെ തൽക്കാലം നടപടി ഉണ്ടാവില്ല. തെരഞ്ഞെടുപ്പിന് ശേഷമാകും അത്തരം അച്ചടക്ക ലംഘന നടപടി സി.പി.എം സ്വീകരിക്കുക. അതുവരെ ആരെയും പിണക്കാതെ മണ്ഡലം എന്തു വില കൊടുത്തും തിരിച്ച് പിടിക്കുവാനാണ് സി.പി.എം നീക്കം