TRENDING:

പാർട്ടി എംപിയെ പരസ്യമായി ശാസിച്ചതിന്റെ ക്ഷീണം മാറ്റാൻ മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് വേദിയുയമായി കേരളാ കോൺഗ്രസ് (എം)

Last Updated:

റബർ കർഷകരുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ച സാഹചര്യത്തിലാണ് കേരള കോൺഗ്രസ് (എം)ന്റെ തീരുമാനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: തോമസ് ചാഴികാടൻ എംപിയെ പരസ്യമായി ശാസിച്ചതിന്റെ ക്ഷീണം മാറ്റാൻ മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് വേദിയുയമായി കേരളാ കോൺഗ്രസ് (എം). ജനുവരി 17നു തിരുവനന്തപുരത്ത് കെ എം മാണിയുടെ ആത്മകഥ പ്രകാശനച്ചടങ്ങിലേക്ക് കേരള കോൺഗ്രസ് (എം) മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു. റബർ കർഷകരുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രി നേരിട്ടു തീരുമാനിച്ച സാഹചര്യത്തിലാണ് മുഖ്യന് തിരിച്ചും വേദി ഒരുക്കാൻ കേരള കോൺഗ്രസ് (എം) തീരുമാനിച്ചത്.
മുഖ്യമന്ത്രി
മുഖ്യമന്ത്രി
advertisement

Also read-മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളിൽനിന്ന് വസ്തുവിന്റെ ആധാരം തിരികെ എഴുതിവാങ്ങാൻ ഉത്തരവ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാലായിൽ നവകേരള സദസ്സിന്റെ വേദിയിൽ സ്വാഗത പ്രസംഗത്തിലാണു റബറിന്റെ താങ്ങുവില വർധിപ്പിക്കൽ വിഷയം തോമസ് ചാഴികാടൻ ഉന്നയിച്ചത്. ഇതിലുള്ള അനിഷ്ടം പിണറായി വിജയൻ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതു വിവാദമായതോടെ കേരള കോൺഗ്രസ് (എം) സൈബർ വിഭാഗം മുഖ്യമന്ത്രിക്കെതിരേ രംഗത്തു വന്നിരുന്നു.  മുഖ്യമന്ത്രിയുടെ വിമർശനത്തെ പ്രതിരോധിക്കാൻ കേരള കോൺഗ്രസ് നേതൃത്വം തയാറായില്ലെന്ന് പാർട്ടി ഉന്നതാധികാര സമിതി അംഗം പി. എം. മാത്യു പരസ്യ വിമർശനം നടത്തുകയും ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാർട്ടി എംപിയെ പരസ്യമായി ശാസിച്ചതിന്റെ ക്ഷീണം മാറ്റാൻ മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് വേദിയുയമായി കേരളാ കോൺഗ്രസ് (എം)
Open in App
Home
Video
Impact Shorts
Web Stories