TRENDING:

മുന്നണി ഒറ്റക്കെട്ടാണ്;‌ കേരള കോൺഗ്രസ് (എം) എൽ.ഡി.എഫ് വിടില്ലെന്ന് റോഷി അ​ഗസ്റ്റിൻ

Last Updated:

പാലായെ സംബന്ധിച്ച് കെ എം മാണിയുടെ ഓർമ്മകളിൽ ജോസ് കെ മാണിയുടെ പേര് എന്നുമുണ്ടാകുമെന്നും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരള കോൺഗ്രസ് (എം) എൽ.ഡി.എഫ് വിടില്ലെന്ന് റോഷി അ​ഗസ്റ്റിൻ. മുന്നണി ഒറ്റക്കെട്ടാണെന്നും കക്ഷികൾ തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
News18
News18
advertisement

എൽഡിഎഫിൽ കേരള കോൺഗ്രസ് (എം ) നുള്ള സ്ഥാനം ചെറുതാണെന്ന് താൻ വിചാരിക്കുന്നില്ല.കേരള കോൺഗ്രസ് (എം ) ൻ്റെ മുന്നണി പ്രവേശനം എൽഡിഎഫിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ അക്കാര്യം വ്യക്തമാണെന്നും റോഷി അ​ഗസ്റ്റിൻ ചൂണ്ടിക്കാട്ടി. പാലായിലും കടുത്തുരുത്തിയിലും യുഡിഎഫിന്റെ വോട്ട് കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.

മുന്നണിയെയും സർക്കാരിനെയും ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ പാർട്ടി തുടരുകയാണ്. പാലായെ സംബന്ധിച്ച് കെ എം മാണിയുടെ ഓർമ്മകളിൽ ജോസ് കെ മാണിയുടെ പേര് എന്നുമുണ്ടാകുമെന്നും പാലായെ സംബന്ധിച്ച് വ്യത്യസ്തമായി ചിന്തിക്കേണ്ട ആളല്ല ജോസ് കെ മാണിയെന്നും പാലായെ സംബന്ധിച്ച് ആർക്കും തർക്കമില്ലെന്നും റോഷി അ​ഗസ്റ്റിൻ പറഞ്ഞു.

advertisement

ഒരു മുന്നണിയിൽ നിന്നുകൊണ്ട് ഒരു കക്ഷിയെയും വിമർശിക്കാൻ കേരള കോൺഗ്രസ് തയ്യാറാകില്ല. പാർട്ടി സ്ഥാനാർത്ഥികൾ എവിടെ മത്സരിക്കണം എന്ന തീരുമാനം പറയുന്നത് ചെയർമാനാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേരള കോൺഗ്രസ് യുഡി എഫ് വിട്ടുപോയ പാർട്ടി അല്ല. മുന്നണിയിൽ തുടരാൻ അർഹതയില്ല എന്ന വാക്ക് ഉപയോഗിച്ച് പാർട്ടിയെ പുറന്തള്ളിയത് എന്തിനാണ് എന്നത് സംബന്ധിച്ച് ഗവേഷണം നടത്തിയിട്ടും മനസ്സിലാക്കാൻ പറ്റിയിട്ടില്ലെന്നും റോഷി അ​ഗസ്റ്റിൻ.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുന്നണി ഒറ്റക്കെട്ടാണ്;‌ കേരള കോൺഗ്രസ് (എം) എൽ.ഡി.എഫ് വിടില്ലെന്ന് റോഷി അ​ഗസ്റ്റിൻ
Open in App
Home
Video
Impact Shorts
Web Stories