TRENDING:

അനുമതിയില്ലാതെ സിനിമാ- സീരിയൽ അഭിനയം വേണ്ട; പൊലീസുകാർക്ക് മുന്നറിയിപ്പുമായി ഡിജിപി

Last Updated:

അനുമതി ലഭിക്കുന്നതിന് മുമ്പായി കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങളിൽ വർധനയുണ്ടായ സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മുൻകൂർ അനുമതിയില്ലാതെ പൊലീസ് ഉദ്യോഗസ്ഥർ സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നതിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ മുന്നറിയിപ്പ്. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സർക്കുലറിൽ വ്യക്തമാക്കി. അഭിനയിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് 2015ൽ സർക്കാർ നിർദേശം പുറപ്പെടുവിച്ചിരുന്നു.
advertisement

Also Read- Astrology April 29 | ലാഭകരമായ അവസരങ്ങൾ തേടിയെത്തും; നിക്ഷേപങ്ങളിൽ നിന്ന് നേട്ടമുണ്ടാകും; ഇന്നത്തെ ദിവസഫലം

അപേക്ഷിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും അനുമതി ലഭിച്ചാൽ മാത്രമേ മുന്നോട്ടുപോകാവൂ എന്നും 2015ലെ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, അനുമതിക്കായി അപേക്ഷിച്ചശേഷം അനുമതി ലഭിക്കുന്നതിന് മുമ്പായി കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങളിൽ വർധനയുണ്ടായ സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കിയത്. അഭിനയിക്കാൻ പ്രത്യേക ഫോമിൽ ഒരുമാസം മുമ്പേ അപേക്ഷ നല്‍കണമെന്ന് സർക്കുലറിൽ സൂചിപ്പിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അനുമതിയില്ലാതെ സിനിമാ- സീരിയൽ അഭിനയം വേണ്ട; പൊലീസുകാർക്ക് മുന്നറിയിപ്പുമായി ഡിജിപി
Open in App
Home
Video
Impact Shorts
Web Stories