ഇത്രയധികം പെല്ലറ്റുകള്‍ ശരീരത്തില്‍ തറച്ചത് കൊണ്ടാകാം ആന കൂടുതല്‍ അക്രമാസക്തനായതെന്ന് വനംവകുപ്പ് കരുതുന്നു.
പെല്ലറ്റുകളില്‍ ചിലത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. നിലവില്‍ ധോണി വനംഡിവിഷന്‍ ഓഫീസിന് സമീപത്തെ കൂട്ടിലാണ് കൊമ്പനെ പാര്‍പ്പിച്ചിരിക്കുന്നത്.
പൊതുവെ ശാന്തനായാണ് ധോണി പെരുമാറുന്നതെങ്കിലും ഇടയ്ക്ക് പാപ്പാന്മാരോട് ചെറിയ രീതിയില്‍ അക്രമാസക്തനാകുന്നുണ്ട്. കൊമ്പുകൊണ്ട് കൂടിന്റെ അഴികള്‍ ഇളക്കാനും കാലുകള്‍ രണ്ടും കൂടിനുമുകളിലേക്ക് ഉയര്‍ത്തി അഴികള്‍ക്ക് പുറത്തേക്കിടാനും ശ്രമിക്കുന്നുണ്ട്. ധോണിയെ പിടികൂടാനായി വയനാട്ടില്‍നിന്നെത്തിയ ദൗത്യസംഘം ചൊവ്വാഴ്ച തിരിച്ചുപോയി. വരും ദിവസങ്ങളില്‍ ആന പാപ്പാന്മാരുമായി കൂടുതല്‍ ഇണങ്ങുമെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
January 26, 2023 9:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ധോണി' യായ കൊമ്പന്‍ പി.ടി 7ന്‍റെ ശരീരത്തില്‍ നിന്ന് 15 പെല്ലറ്റുകള്‍ കണ്ടെത്തി;നാടൻ തോക്കിലേതെന്ന് സംശയം